എട്ടു കോടി രൂപ വിലവരുന്ന രണ്ടുകിലോ ഹാഷിഷുമായി യുവതി പിടിയില്‍പാലക്കാട്: രണ്ടുകിലോ ഹാഷിഷുമായി യുവതിയെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപം എക്‌സൈസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി നാഗര്‍കോവില്‍ സ്വദേശിനി സിന്ധുജ (21) ആണ് അറസ്റ്റിലായത്. വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും ഇന്റലിജന്റ്‌സ് ബ്യൂറോയും നടത്തിയ പരിശോധയിലാണ് വിശാഖപട്ടണത്ത് നിന്നു ട്രെയിന്‍മാര്‍ഗം എത്തി തൃശൂരിലേക്ക് ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ പിടികൂടിയത്. തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17ാമത് തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്കാണ് കടത്തുന്നതെന്നും മൊഴി നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top