യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ബിഎസ്പിയുമായി കൈകോര്‍ക്കുമെന്ന് അഖിലേഷ്ലഖ്‌നോ: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് ബഹുജന്‍ സമാജ് പാര്‍ട്ടി(ബിഎസ്പി)യുമായി കൈകോര്‍ക്കുമെന്ന് സമാജ്‌വാദി പ്രസിഡന്റ് അഖിലേഷ് യാദവ്.

ബിജെപിക്ക് പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുക്കാന്‍ സമയമായി. ബിജെപിയെ പുറത്താക്കാന്‍ സഖ്യം രൂപീകരിക്കും- ലഖ്‌നോയില്‍ പാര്‍ട്ടി അസ്ഥാനത്ത് നടന്ന പരിപാടിയില്‍ അഖിലേഷ് പറഞ്ഞു. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ബിജെപി രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും തകര്‍ത്തു. എല്ലാ കണ്ണുകളും ഉത്തര്‍പ്രദേശിലാണ്. കാരണം ഉത്തര്‍പ്രദേശിന്റെ വിധിയായിരിക്കും രാജ്യത്തിന്റെ വിധി-അഖിലേഷ് അഭിപ്രായപ്പെട്ടു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top