വാട്ട്‌സാപ്പ് വഴി മലയാളം പ്രസിദ്ധീകരണങ്ങളുടെ പിഡിഎഫ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍കോട്ടയം: പ്രമുഖ മലയാളം ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ പ്രസിദ്ധീകരണങ്ങളുടെ പിഡിഎഫ് കോപ്പികള്‍ വാട്ട്‌സാപ്പ് വഴി പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെടുങ്കണ്ടം കുന്നേല്‍ സ്വദേശി എബിന്‍ ബിനോയെയാണ് കോട്ടയം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തതത്. ആരോഗ്യം, ഓട്ടോമൊബൈല്‍, സ്ത്രീ പ്രസിദ്ധീകരണങ്ങളുടെ പിഡിഎഫാണ് വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി എബിന്‍ പ്രചരിപ്പിച്ചത്. ഗ്രൂപ്പിന്റെ മറ്റ് അഡ്മിന്‍മാരായ എരുമേലി, കണ്ണൂര്‍ സ്വദേശികളെ പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോട്ടയം ജില്ലാ പൊലിസ് മേധാവിക്ക് മാധ്യമസ്ഥാപനം നല്‍കിയ പരാതിയില്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രസിദ്ധീകരണങ്ങള്‍ വിപണിയിലെത്തിയാലുടന്‍ പിഡിഎഫ് രൂപത്തിലാക്കി വാട്ട്‌സാപ്പില്‍ പ്രചരിപ്പിക്കുകയാണ് എബിനും കൂട്ടരും ചെയ്തിരുന്നത്. പ്രസിദ്ധീകരണങ്ങളുടെ ഡിജിറ്റല്‍ കോപ്പി ഓണ്‍ലൈനില്‍ ലഭ്യമാണ്. എന്നാല്‍, ഇത് ഓണ്‍ലൈനായി പണം നല്‍കിയാണ് വാങ്ങേണ്ടത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top