വിന്‍ഡീസിന് പണികിട്ടി; പരിശീലകന് ഇന്ത്യക്കെതിരായ രണ്ട് ഏകദിനത്തില്‍ വിലക്ക്
BY jaleel mv16 Oct 2018 5:28 PM GMT

X
jaleel mv16 Oct 2018 5:28 PM GMT

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് കോച്ച് സ്റ്റുവര്‍ട്ട് ലോയെ ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിന മല്‍സരങ്ങളില്‍ നിന്ന് വിലക്കി ഐസിസി. അച്ചടക്ക ലംഘനെത്തുടര്‍ന്നാണ് പരിശീലകനെതിരേ ഐസിസി നടപടിയെടുത്തത്. ഹൈദരാബാദില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് വിലക്കിന് ആസ്പദമായ സംഭവം നടന്നത്. ഇതോടെ പരിശീലകനില്ലാതെ ആദ്യ രണ്ട് ഏകദിനത്തില്‍ ഇറങ്ങേണ്ട ഗതികേടാണ് വിന്‍ഡീസ് ടീമിനെ കാത്തിരിക്കുന്നത്. 21ന് ഗുവാഹത്തിയിലും 24ന് വിശാഖപട്ടണത്തും നടക്കുന്ന മല്‍സരത്തിലാണ് ഈ ആസ്ത്രേലിയന്‍ താരത്തിന് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്. അഞ്ച് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.
മല്‍സരത്തിന്റെ മൂന്നാം ദിനം വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ കീറണ്‍ പവലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ടെലിവിഷന്‍ അംപയര്‍ക്കരികിലെത്തിയ ലോ മോശം രീതിയില്‍ അദ്ദേഹത്തോട് പെരുമാറുകയായിരുന്നു. പിന്നീട് നാലാം അംപയര്‍ക്കെതിരെയും ലോ അസഭ്യ ഭാഷ പ്രയോഗിച്ചു. ഇതോടെ സംഭവത്തില്‍ വിശദാന്വേഷണം നടത്തിയ മാച്ച് റഫറി ക്രിസ് ബോര്‍ഡ് ലോ കുറ്റക്കാരനെന്ന് കണ്ടെത്തുകയും മല്‍സരത്തിന്റെ 100 ശതമാനം തുക പിഴ ചുമത്തുകയും മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ നല്‍കുകയും ചെയ്തു.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT