വിരമിക്കല്‍ മല്‍സരത്തില്‍ സ്‌നൈഡറിന് ജയത്തോടെ മടക്കം


ആംസ്റ്റര്‍ഡാം: ഡച്ച് മിഡ്ഫീല്‍ഡര്‍ വെസ്ലി സ്‌നൈഡറുടെ ഫുട്‌ബോള്‍ കരിയറിന് ജയത്തോടെ വിരാമം. ഹോളണ്ട് ഡച്ചിന്റെ ഇതിഹാസതാരം യോഹാന്‍ ക്രൈഫിന്റെ പേരിലറിയപ്പെടുന്ന സ്റ്റേഡിയത്താണ് സ്‌നൈഡര്‍ തന്റെ അവസാന മല്‍സരം കളിച്ചത്. പെറുവിനെതിരായ സൗഹൃദ മല്‍സരത്തില്‍ 2-1ന്റെ ജയത്തോടെയാണ് സ്‌നൈഡര്‍ ദേശീയ ജഴ്്‌സി ഊരിയത്. പെറുവിനെതിരായ മല്‍സരം അവസാന മല്‍സരമാണെന്ന് താരം നേരത്തേ സൂചന നല്‍കിയിരുന്നു. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഹോളണ്ടിന്റെ വിജയം. ലിയോണ്‍ താരം മെംഫിസ് ഡിപെയാണ് ഹോളണ്ടിന് വീണ രണ്ട് ഗോളിന്റെയും അവകാശി. പെറുവിനായി പെട്രോ സാഞ്ചസ് ആശ്വാസഗോള്‍ കണ്ടെത്തി. ടീമിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞായിരുന്നു സ്‌നൈഡര്‍ ഇന്ന് ഇറങ്ങിയത്. താരത്തിന്റെ കുടുംബം ഗ്യാലറിയിലിരുന്ന് കളി കണ്ട മല്‍സരത്തില്‍ 90 മിനിറ്റും അദ്ദേഹം കളിച്ചു. ഹോളണ്ട് ജഴ്‌സിയിലെ താരത്തിന്റെ 134ാം മല്‍സരമായിരുന്നു ഇത്. ഹോളണ്ടിനായി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡും സ്‌നൈഡറിന്റെ പേരിലാണ്. 134 മല്‍സരങ്ങളില്‍ നിന്നായി 31 ഗോളുകളാണ് സമ്പാദ്യം.

RELATED STORIES

Share it
Top