നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ സിപിഎം സംഘം വീട്ടു മതില്‍ തകര്‍ത്തുചാവക്കാട്: നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തിലെത്തിയ സിപിഎം സംഘം വീട്ടു മതില്‍ തകര്‍ത്തതായി പരാതി. മണത്തല ബേബിറോഡ് കൂര്‍ക്കപറമ്പില്‍ ഗോപിയുടെ വീട്ടുമതിലാണ് തകര്‍ത്തത്. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി ആനന്ദന്റെ നേതൃത്വത്തിലെത്തിയ സിപിഎം സംഘമാണ് വീട്ടു മതില്‍ പൊളിച്ചതെന്ന് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയ ഗോപിയെ ഭീഷണിപ്പെടുത്തിയ സംഘം ഭാര്യയേയും മകളെയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തടയാനെത്തിയ മരുമകന്‍ കിഷോര്‍കുമാറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. ഇതിനിടെ ഗോപി അഭിഭാഷകരായ തേര്‍ളി അശോകന്‍,ഡാലി എന്നിവര്‍ മുഖേന ചാവക്കാട് മുന്‍സിഫ് കോടതിയില്‍ നിന്നും നിരോധന കല്‍പ്പന ഉത്തരവ് നേടി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മതില്‍ പുനര്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘം വീണ്ടുമെത്തി തൊഴിലാളികളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി ഗോപി പറഞ്ഞു.

RELATED STORIES

Share it
Top