രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒന്‍പത് വീരപ്പന്‍ സംഘാംഗങ്ങളെ വെറുതെ വിട്ടുകോയമ്പത്തൂര്‍ : 2000ല്‍ കന്നട സൂപ്പര്‍താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പന്‍ സംഘാംഗങ്ങളായ ഒന്‍പത് പ്രതികളെ തെളിവുകളില്ലെന്ന്് ചൂണ്ടിക്കാട്ടി കോടതി വെറുതെവിട്ടു. ഈറോഡ് ഗോപിചെട്ടിപ്പാളയം അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് കെ. മണിയുടേതാണ് വിധി.
2000 ജൂലൈ 30നാണു താളവാടി ദൊഡ്ഡ ഗജനൂരിലെ വീട്ടില്‍ നിന്നു രാജ്കുമാറിനെ വീരപ്പന്‍ സംഘാങ്ങള്‍ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. 108 ദിവസം കാട്ടില്‍ തടവില്‍ പാര്‍പ്പിച്ച ശേഷം രാജ്കുമാറിനെ വിട്ടയക്കുകയായിരുന്നു. സംഭവത്തില്‍ വീരപ്പനും 11 കൂട്ടാളികള്‍ക്കുമെതിരെ താളവാടി പൊലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് ക്രൈം ബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം കേസ് ഏറ്റെടുത്തു.
47 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. വീരപ്പന്‍ 2004ല്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.കേസിലെ പ്രതികളില്‍ സേത്തുക്കുഴി ഗോവിന്ദന്‍, രങ്കസ്വാമി എന്നിവര്‍ കേസ് വിചാരണയ്ക്കിടെ മരിച്ചു. രാജ്കുമാര്‍ 2006ല്‍ അന്തരിച്ചു.

RELATED STORIES

Share it
Top