വൈക്കം വിജയലക്ഷ്മി വിവാഹിതയായി
BY ajay G.A.G22 Oct 2018 2:23 PM GMT
X
ajay G.A.G22 Oct 2018 2:23 PM GMT
വൈക്കം : പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ പാലാ സ്വദേശി എന്‍ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.
വൈക്കം ഉദയനാപുരം ഉഷാനിലയത്തില്‍ വി മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. പാല പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ ലൈലാ കുമാരിയുടെയും നാരായണന്‍ നായരുടെയും മകനാണ് മിമിക്രി ആര്‍ട്ടിസ്റ്റും ഇന്റീരിയല്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടറുമായ എന്‍ അനൂപ്.
ഗായകന്‍ കെ ജെ യേശുദാസ്, ഭാര്യ പ്രഭ, വിജയ് യേശുദാസ്, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, നടന്‍ ടി പി മാധവന്‍, സംവിധായകന്‍ കമല്‍, സംഗീത സംവിധായകരായ എം ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, ഗായകന്‍ സുധീപ് എന്നിവരും സിനിമാ രംഗത്തെയും രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക രംഗത്തെയും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഗീതലോകത്തിന്റെ പടവുകള്‍ താണ്ടുന്ന വിജയലക്ഷ്മിയുടെ സംഗീത പ്രാവണ്യമാണ് അനൂപിനെ ആകര്‍ഷിച്ചത്. വിജയലക്ഷമിയുടെ സംഗീതത്തെയും ഗായത്രിവീണയെയും ഏറെ ഇഷ്ടപെടുന്നയാളാണ് അനൂപ്. സെല്ലുലോയിഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ പാട്ടും മൂളിവന്നു... എന്ന ഗാനമാണ് ചലച്ചിത്ര ലോകത്ത് വിജയലക്ഷ്മിയെ ശ്രദ്ധേയയാക്കി. ശാസ്ത്രിയ സംഗീതത്തിലും ഗായത്രിവിണയിലും പ്രാവീണ്യം തെളിയിച്ച വിജയലക്ഷ്മി ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും ഉടമയാണ്.
Next Story
RELATED STORIES
കണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTഎസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് നാലിന് തുടങ്ങും; സ്കൂള്‍ കലോല്‍സവം...
18 Sep 2023 8:53 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTപ്ലസ് വണ്‍ പ്രവേശനത്തിന് ഒരു അവസരം കൂടി; ഇന്നും നാളെയും അപേക്ഷിക്കാം
19 July 2023 5:48 AM GMTപ്ലസ് വണ്‍ പ്രവേശനം: മൂന്നാംഘട്ട അലോട്ട്മെന്റിലും മലപ്പുറത്ത് 33,598...
1 July 2023 11:54 AM GMTഡല്‍ഹി സര്‍വകലാശാല സിലബസില്‍ നിന്ന് ഇഖ്ബാല്‍ പാഠഭാഗം പുറത്ത്
27 May 2023 8:38 AM GMT