ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സംവരണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂണ്‍: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൡും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സംവരണം നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ ആറു മാസം സമയം അനുവദിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും സംരക്ഷണം തേടി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ അംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ആക്ടിങ് ചീഫ്ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് മനോജ് തിവാരി എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.


ഹരജിക്കാരായ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ആവശ്യമായ സുരക്ഷ നല്‍കാന്‍ ഡെറാഡൂണ്‍ എസ്എസ്പിക്ക് നിര്‍ദേശവും നല്‍കി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അവരുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ക്ഷേമ ബോര്‍ഡ് രൂപീകരിക്കാനും ഉത്തരാഖണ്ഡ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പൊതുഇടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി പ്രത്യേക ടോയ്‌ലറ്റുകള്‍ നിര്‍മിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇവര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഉറപ്പാക്കാനും സമൂഹത്തില്‍ അവരുടെ അംഗങ്ങളോടും കുട്ടികളോടും യാതൊരു വിവേചനമില്ലെന്ന് ഉറപ്പുവരുത്താനും ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിക്കുകയും ചെയ്തു.

RELATED STORIES

Share it
Top