Flash News

മാതാപിതാക്കള്‍ക്ക് മുന്നില്‍ കുട്ടികളെ ജീവനോടെ കത്തിച്ചു, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു; മ്യാന്മര്‍ സൈന്യത്തിന്റെ പൈശാചികത പുറത്ത്

മാതാപിതാക്കള്‍ക്ക് മുന്നില്‍ കുട്ടികളെ ജീവനോടെ കത്തിച്ചു, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു; മ്യാന്മര്‍ സൈന്യത്തിന്റെ പൈശാചികത പുറത്ത്
X


മാതാപിതാക്കളുടെ മുന്നില്‍ വച്ച് കുരുന്നുകളെ ജീവനോടെ കത്തിച്ചും കാലുകള്‍ പിടിച്ച് തല നിലത്തടിച്ച് കൊലപ്പെടുത്തിയുമുള്ള മ്യാന്‍മാര്‍ സൈന്യത്തിന്റെ പൈശാചികത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ആയിരത്തോളം പേരുമായി നടത്തിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്തും ജീവനോടെ കുഴിച്ചുമൂടിയും മ്യാന്‍മാര്‍ സൈന്യം റോഹിങ്ക്യന്‍ മുസ്്‌ലിംകള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ക്രൂരതകളെല്ലാം ആസ്വദിച്ച് സൈന്യം ആഹ്ലാദ നൃത്തം ചെയ്തുവെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകളെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്ന് പരീക്ഷിക്കുകയായിരുന്നു സൈനികര്‍. മ്യാന്‍മര്‍ സൈന്യം ആസൂത്രിതമായി നടത്തിയ ആക്രമണങ്ങളായിരുന്നു എല്ലാം. കൂട്ടക്കൊലകളും കൂട്ട ബലാല്‍സംഗങ്ങളും റോഹിങ്ക്യന്‍ മുസ്ലിം ന്യൂനപക്ഷത്തിന് നേരെ അവര്‍ പരീക്ഷിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയില്‍ നിന്ന് റോഹിങ്ക്യകളെ ഓടിച്ച ശേഷം അവിടെ സൈനിക ക്യാംപുകള്‍ സ്ഥാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നവജാത ശിശുക്കളെ പോലും സൈന്യം വെറുതെവിട്ടില്ല. കുട്ടികളെ കാലുകള്‍ പിടിച്ച് തല നിലത്തടിച്ചാണ് കൊലപ്പെടുത്തിയത്. നിരായുധരായ പുരുഷന്‍മാരെ വെടിവച്ചു കൊന്നു. എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ഒരുമിച്ച് കുഴിച്ചിട്ടു. ജീവനോടെ കുഴിയിലേക്ക് തള്ളിയവരും നിരവധിയാണ്.
റോഹിങ്ക്യന്‍ പെണ്‍കുട്ടികളെ കൂട്ടത്തോടെ സൈനിക ക്യാംപുകളിലേക്ക കൊണ്ടുപോയി. കൈകള്‍ കെട്ടിയ ശേഷം മൂന്ന് ദിവസം ക്രൂരമായി ബലാല്‍സംഗം ചെയ്തു. പലരേയും ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി. മ്യാന്‍മറിലെ റാക്കൈന്‍ സംസ്ഥാനത്തായിരുന്നു റോഹിങ്ക്യകള്‍ കൂടുതല്‍. ഇവിടെ നിന്ന് ഇവരെ ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം ആക്രമണം നടത്തിയത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it