യുപിയില്‍ അജ്ഞാത പനിബാധിച്ച് 79 പേര്‍ മരിച്ചുലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അജ്ഞാത പനി ബാധിച്ച് ആറാഴ്ചക്കിടെ 79 പേര്‍ മരിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ബറേലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 പേരാണ് ഇവിടെ പനി ബാധിച്ച് മരിച്ചത്.
ബദൗണില്‍ 23ഉം ഹര്‍ദോയില്‍ 12ഉം സീതാപൂരില്‍ എട്ടും, ബറൈച്ചില്‍ ആറുപേരും പിലിഭിത്തില്‍ നാലും ഷാജഹാന്‍പൂരില്‍ രണ്ടുപേരുമാണ് മരിച്ചത്.
മരണകാരണം ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മരണകാരണവും മരിച്ചവരുടെ പശ്ചാത്തലവും പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് അറിയിച്ചു. കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബറേലിയിലും ബദൗണിലും ഡോക്ടര്‍മാരുടെ മൂന്ന് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പനിപടരാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ആളുകള്‍ക്കിടയില്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികളും തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top