ഉന്നാവോ പിഡനം: സാക്ഷിയുടെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്

ലക്‌നൗ: ഉന്നാവോ പീഡന കേസിലെ പ്രധാന സാക്ഷി യൂനുസിന്റെ മരണകാരണം വിഷം അകത്ത് ചെന്നതല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഉന്നാവോ ബലാത്സംഗ കേസിലെ പ്രധാന സാക്ഷിയായിരുന്ന യൂനുസ് കഴിഞ്ഞ മാസം 18നാണ് മരിച്ചത്. പോസറ്റ് മോര്‍ട്ടം നടത്താതെയായിരുന്നു മൃതദേഹം സംസ്‌കരിച്ചത്്. പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌കരിച്ചതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്ന് കുടുബത്തിന്റെ അനുമതിയില്ലാതെ തന്നെ ആഗസ്റ്റ് 26ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.


വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2013 മുതല്‍ തന്നെ യൂനുസ് ചികിത്സയിലാണ് എന്നാണ് കുടുംബം പറയുന്നത്. മരണത്തില്‍ കുടുംബം സംശയം പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ യൂനുസ് കൊല്ലപ്പെട്ടതാണെന്നും പോസ്റ്റുമോര്‍ട്ടം നടത്തണമെന്നുമായിരുന്നു അമ്മാവന്റെ ആവശ്യം.
ഉന്നാവോയില്‍ പീഡനത്തിനിരയായ പതിനേഴുകാരിയുടെ അച്ഛന്‍ പപ്പുസിങ് പോലിസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. പപ്പു സിങിനെ ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും യുപി നിയമസഭാംഗവുമായ കുല്‍ദീപ് സിങ് സെംഗാറിന്റെ സഹോദരന്‍ അതുല്‍ സിങ് മര്‍ദ്ദിക്കുന്നതിന് യൂനുസ് സാക്ഷിയായിരുന്നു.

RELATED STORIES

Share it
Top