മീ ടു: കേന്ദ്രമന്ത്രി അക്ബര്‍ തിരിച്ചെത്തി: ബിജെപി തീരുമാനം ഉടന്‍

ന്യൂഡല്‍ഹി: മീ ടു വെളിപ്പെടുത്തലില്‍ കേന്ദ്രമന്ത്രി എം ജെ അക്ബറിന്റെ രാജിക്കായുള്ള മുറവിളി ശക്തമായിരിക്കെ, അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തി. ആരോപണം സംബന്ധിച്ച് പിന്നീട് പറയാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടി. നൈജീരിയയിലായിരുന്നു അദ്ദേഹം.അക്ബറിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് അദ്ദേഹത്തില്‍ നിന്നു വിശദീകരണം ലഭിച്ച ശേഷം സര്‍ക്കാരും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കും.അക്ബര്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും അവസാന തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി എടുക്കുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. അക്ബര്‍ മന്ത്രിയാവുന്നതിനു മുമ്പ് നടന്ന സംഭവങ്ങളാണ് ആരോപണത്തിന് അടിസ്ഥാനമെന്നതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ല എന്ന് കരുതുന്നവര്‍ ബിജെപിയിലുണ്ട്. കേന്ദ്രസര്‍ക്കാരിലെ ചില വനിതാ മന്ത്രിമാര്‍ അക്ബര്‍ക്കെതിരേ രംഗത്തുണ്ട്.

RELATED STORIES

Share it
Top