പ്രളയം: കേരളത്തിന് മുന്നറിയിപ്പുമായി യുഎന്‍

ന്യൂയോര്‍ക്ക്: പ്രകൃതിയോടുള്ള കടന്നുകയറ്റത്തിന്റെ പ്രത്യാഘാതമാണ് കേരളത്തിലെ പ്രളയമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി
അന്റോണിയോ ഗുട്ടറസ്. അതിനാല്‍ പശ്ചിമഘട്ടം അടക്കമുള്ളവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണം.

2017ല്‍ പ്യൂട്ടോറിക്കയിലുണ്ടായ മരിയ കൊടുങ്കാറ്റും കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരീസ് ഉടമ്പടിയില്‍ തീരുമാനിച്ച നടപടികള്‍ പ്രാവര്‍ത്തികമാക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് പറഞ്ഞു.

RELATED STORIES

Share it
Top