Flash News

ഭീമ കൊറേഗാവ് : ഭീകരവാദം ചുമത്തുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ : യു എന്‍ വിദഗ്ദര്‍

ഭീമ കൊറേഗാവ് : ഭീകരവാദം ചുമത്തുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ : യു എന്‍ വിദഗ്ദര്‍
X


ജനീവ : ഭീമ കൊറേഗാവ് സമരവുമായി ബന്ധപ്പെട്ട് അറസ്്റ്റിലായ പത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു മേല്‍ ഭീകരവാദക്കുറ്റം ആരോപിച്ചതില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിദഗ്ദര്‍ ആശങ്ക പ്രകടിപ്പിച്ചു.
മനുഷ്യാവകാശ സംരക്ഷകരെ നിശബ്ദരാക്കുവാന്‍ വേണ്ടിയാണ് അവര്‍ക്കുമേല്‍ ഭീകരവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ വിദഗ്ദര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കും വിധം ഇവരുടെ കേസുകള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
ഭീകരവാദത്തെ നേരിടുന്നതിനിടെ മനുഷ്യാവകാശവും മൗലിക സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ റപോട്ടേര്‍ ഫിയോന്നുല ഡി നി ഓലെന്‍, ന്യൂനപക്ഷ വിഷയങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ റപോട്ടേര്‍ ഡേവിഡ് കേയ് തുടങ്ങിയ യു എന്‍ മനുഷ്യാവകാശവിദഗ്ദരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഭീമ കൊറേഗാവ് അനുസ്മരണവുമായി ബന്ധപ്പെട്ട് ഭീകരവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇന്ത്യയിലെ ദളിത്-തദ്ദേശിയ- ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംരക്ഷകരെ നിശബ്ദരാക്കാന്‍ വേണ്ടിയാണെന്നും അതില്‍ ആശങ്കപ്പെടുന്നതായും വിദഗ്ദര്‍ പറഞ്ഞു.
അറസ്റ്റിലായ ഗൗതം നവ്‌ലാഖയെ ഒക്ടോബര്‍ ഒന്നിന് വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചത് യു എന്‍ മനുഷ്യാവകാശ വിദഗ്ദര്‍ സ്വാഗതം ചെയ്തു. അതേസമയം അദ്ദേഹത്തെ മോചിപ്പിക്കാനുള്ള കോടതി ഉത്തരവിനെതിരെ അപ്പീല്‍ കൊടുത്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയില്‍ ഇവര്‍ നടുക്കം രേഖപ്പെടുത്തി. അറസ്റ്റിലായവര്‍ സമാധാനപരമായി പ്രവര്‍ത്തനം നടത്തുന്ന മനുഷ്യാവകാശസംരക്ഷരാണെന്നും ഇവരുടെ അ്‌റസ്റ്റിന് മനുഷ്യാവകാശപ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ളതായാണ് തോന്നുന്നതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. അറസ്റ്റിലായവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കണമെന്ന് വിദഗ്ദര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. യുഎപിഎ നിയമത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം, ഭീകരസംഘടനകളിലെ അംഗത്വം എന്നിവയ്ക്ക് നല്‍കിയിട്ടുള്ള അവ്യക്തമായ നിര്‍വചനം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിവേചനാധികാരം നല്‍കി ജുഡീഷ്യല്‍ മേല്‍നോട്ടത്തെ ദുര്‍ബലപ്പെടുത്തി പൗരാവകാശത്തെ ക്ഷയിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

താഴെപ്പറയുന്ന യുഎന്‍ മനുഷ്യാവകാശവിദഗ്ദരാണ് ഇക്കാര്യം പ്രസ്താവിച്ചത്.

Mr. Michel Forst, Special Rapporteur on the situation of human rights defenders; Ms. Fionnuala D. Ní Aoláin, Special Rapporteur on the promotion and protection of human rights and fundamental freedoms while countering terrorism; Mr. Fernand de Varennes, Special Rapporteur on minority issues; Mr. David Kaye, Special Rapporteur on the promotion and protection of the right to freedom of opinion and expression; Ms. Ivana Radacic (Chair), Ms. Meskerem Geset Techane (Vice Chair), Ms. Elisabeth Broderick, Ms. Alda Facio, Ms. Melissa Upreti, Working Group on the issue of discrimination against women in law and in practice; Ms. E. Tendayi Achiume, Special Rapporteur on contemporary forms of racism, racial discrimination, xenophobia and related intolerance; Mr. Seong-Phil Hong (Chair), Ms. Leigh Toomy (Vice-Chair), Ms. Elina Steinerte (Vice-Chair), Mr. José Guevara, Mr. Setondji Adjovi, Working group on arbitrary detention)
Next Story

RELATED STORIES

Share it