Flash News

ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കാന്‍ അനുമതി; വിസ കാലാവധി ഒരുമാസം വരേ നീട്ടി നല്‍കും

ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കാന്‍ അനുമതി; വിസ കാലാവധി ഒരുമാസം വരേ നീട്ടി നല്‍കും
X


ദമ്മാം: സൗദിക്കു പുറത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനു അവസരം നല്‍കുന്ന പരിഷ്‌കാരം പ്രബല്ല്യത്തില്‍ വന്നു. ഈ ഉംറ സീസണ്‍ മുതല്‍ പുതിയ പരിഷ്‌കാരം പ്രാഭല്ല്യത്തില്‍ വരുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ അസീസ് വസാന്‍ നേരത്തെ അറിയിച്ചിരുന്നു.
നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കുന്നത്. ഉംറ വിസ പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരേ നീട്ടി നല്‍കും . പതിനഞ്ച് ദിവസ കര്‍മ്മങ്ങള്‍ക്കായി മക്ക, മദീന നഗരങ്ങളിലും,പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും.
മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രതേക ടുറിസം പ്രോഗ്രാം എന്നു കൂടി സൗദിക്കു പുറത്ത് നിന്നും വിസ സ്റ്റാമ്പു ചെയ്യുമ്പോള്‍ തന്നെ ഉള്‍പ്പെടുത്തേണ്ടി വരുമെന്ന് സൗദി ഡപ്യൂട്ടി ഹജ്ജ് മന്ത്രി അബ്ദുല്‍ ഫത്താഹ് മഷാത് അറിയിച്ചു.
ഈ സീസണില്‍ എണ്‍പത് ലക്ഷത്തിലേറെപ്പേര്‍ ഉംറ തീര്‍ത്ഥാടനത്തിനു എത്തുമെന്നാണ് അധികൃതരുടെ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇക്കഴിഞ്ഞ ഉംറ സീസണില്‍ 63 ലക്ഷത്തിലേറെ പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉംറ തീര്‍ത്ഥാടത്തിനെത്തിയത്
സൗദിയില്‍ പുതുതായി ടുറിസം വിസ ഏര്‍പ്പെടുത്തുന്ന പരിഷ്‌കാര നടപടികള്‍ താമസിയാതെ പ്രാബല്ല്യത്തില്‍ വരുമെന്ന് കഴഞ്ഞ ദിവസം സൗദി ടുറിസം പൂരാവകുപ്പ അതോറിറ്റി മേധാവി സുല്‍താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചിരുന്നു.
സൗദിയില്‍ ഒട്ടനവധി ചരിത്ര പ്രധാനമായ സ്ഥലങ്ങളാണുള്ളത്. ഈ സ്ഥലങ്ങളത്രയും സന്ദര്‍ശിക്കാനാണ് തീര്‍ത്ഥാടകര്‍ക്ക് അവസരം കൈവന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it