Flash News

രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷം സ്വീഡനെ പരാജയപ്പെടുത്തി തുര്‍ക്കി

രണ്ട് ഗോളിന് പിന്നില്‍ നിന്നശേഷം സ്വീഡനെ പരാജയപ്പെടുത്തി തുര്‍ക്കി
X

സ്റ്റോക്‌ഹോം: താരതമ്യേന കരുത്തരായ സ്വീഡിഷ് പടയോട് രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം മൂന്ന് ഗോളടിക്കുക. അതും സ്വീഡന്റെ ദേശീയ ഫുട്‌ബോള്‍ സ്റ്റേഡിയത്ത് വച്ച്. ഒടുവില്‍ യുവേഫ നാഷന്‍സ് ലീഗിലെ ബി ലീഗില്‍ മല്‍സരഫലം പുറത്ത് വരുമ്പോള്‍ സ്വീഡനെ 3-2ന് മറികടന്ന് തുര്‍ക്കിക്ക്് ആവേശജയം. 88ാം മിനിറ്റുവരെ 1-2ന് പിന്നിലായതിന് ശേഷമാണ് തുര്‍ക്കി സ്വീഡിഷ് വലയില്‍ രണ്ട് ഗോളുകള്‍ നിക്ഷേപിച്ചത്.
62ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ എംറെ അക്ബാബ നേടിയ ഇരട്ട ഗോളുകളാണ് തുര്‍ക്കിയുടെ വിജയത്തിന് കരുത്തേകിയത്. 88ാം മിനിറ്റിന് ശേഷം തുര്‍ക്കിക്ക വീണ രണ്ട് ഗോളും അക്ബാബയുടെ വകയാണ്.
ആദ്യ പകുതിയില്‍ മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സ്വീഡന്‍ 35ാം മിനിറ്റില്‍ ബയേര്‍ ലെവര്‍കൂസന്‍ താരം ഇസാക് തെലിനിലൂടെ മുമ്പിലെത്തി. തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ക്ലാസ്സന്‍ സ്വീഡന്റെ രണ്ടാമത്തെ ഗോളും നേടിയതോടെ മല്‍സരം സ്വീഡന്‍ കൈപിടിയിലൊതുക്കുമെന്ന് തോന്നി. എന്നാല്‍ 51ാം മിനിറ്റില്‍ എസി മിലാന്‍ താരം ഹാകന്‍ കാല്‍ഹാനോഗ്ലുവിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചതോടെ തുര്‍ക്കിക്ക് വിജയപ്രതീക്ഷ ലഭിച്ചു.
തുടര്‍ന്നാണ് പകരക്കാരനായി ഇറങ്ങിയ അക്ബാബ 88ാം മിനിറ്റിലും 92ാം മിനിറ്റിലും ഗോള്‍ നേടി തുര്‍ക്കിയുടെ തിരിച്ചുവരവ് പൂര്‍ത്തിയാക്കിയത്. നേരത്തേ നടന്ന ആദ്യ മല്‍സരത്തില്‍ തുര്‍ക്കി റഷ്യയോട് 1-2ന്റെ പരാജയം നേരിട്ടിരുന്നു. ജയത്തോടെ മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് എത്താനും തുര്‍ക്കിക്കായി. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ജയിച്ച റഷ്യയാണ് ഗ്രൂപ്പില്‍ഒന്നാമത്.
Next Story

RELATED STORIES

Share it