ഭൂകമ്പം, സുനാമി: ഇന്‍ഡോനേഷ്യയില്‍ മരണം 384 കവിഞ്ഞുUPDATED
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപില്‍ ഇന്നലെയുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും 384 പേര്‍ മരിച്ചതായി
റിപോര്‍ട്ടുകള്‍.
റിക്ചര്‍സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്നാണ് സുനാമിയുണ്ടായത്. ഭൂകമ്പമുണ്ടായതിന് തൊട്ടുപിന്നാലെ ഇന്‍ഡൊനീഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അരമണിക്കൂറിനുള്ളില്‍ അത് പിന്‍വലിച്ചിരുന്നു. ഇതിനു ശേഷമാണ് തീരദേശ പട്ടണങ്ങളായ പാലുവിലും ഡോംഗലയിലും കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്. തിരകളില്‍പ്പെട്ട് നിരവധി വീടുകള്‍ ഒലിച്ചുപോയി. നിരവധി പേരെ കാണാതായി. പ്രദേശത്തേക്കുള്ള വാര്‍ത്താവിനിമയബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്. ഇതിനാല്‍ ദുരന്തത്തിന്റെ യഥാര്‍ഥ ചിത്രം പുറംലോകം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ. ഇന്നു രാവിലെ പുറത്തു വന്ന റിപോര്‍ട്ടുകളില്‍ മരണം മുപ്പത് എന്നാണുണ്ടായിരുന്നതെങ്കില്‍ നാനൂറോളം പേര്‍ മരിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന വിവരങ്ങള്‍.

RELATED STORIES

Share it
Top