Flash News

മുത്തലാഖ് ഇനി കുറ്റകൃത്യം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ഇനി കുറ്റകൃത്യം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം
X


ന്യൂഡല്‍ഹി: മുത്തലാഖ്(ഒറ്റയടിക്ക് മൂന്നു ത്വലാഖും ചൊല്ലി വിവാഹമോചനം ചെയ്യുക) കുറ്റകൃത്യമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുസ്്‌ലിം വനിതാ(വിവാഹാവകാശ സംരക്ഷണ) ബില്‍ 2017 ലോക്‌സഭയില്‍ പാസാക്കിയിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല.

മുസ്്‌ലിം പുരുഷന്മാര്‍ ത്വലാഖ് എന്ന പദം ഒറ്റയടിക്ക് മൂന്ന് തവണ നേരിട്ടോ കത്ത് മുഖേനയോ പറഞ്ഞ് വിവാഹ മോചനം നേടുന്നതിനെയാണ് മുത്തലാഖിന്റെ പരിധിയില്‍പ്പെടുത്തുന്നത്. നിയമപ്രകാരം മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് മുത്തലാഖ്. ഇരയാകുന്ന വനിതയ്ക്ക് ജീവനാംശവും കിട്ടും.

ആദ്യം കൊണ്ടു വന്ന നിയമത്തില്‍ സര്‍ക്കാര്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഇരയാക്കപ്പെടുന്ന സ്ത്രീയോ കുടുംബമോ പരാതി നല്‍കിയാല്‍ മാത്രമേ സ്വീകരിക്കൂ. നേരത്തേ അയല്‍ക്കാര്‍ക്കും പരാതി നല്‍കാമെന്നായിരുന്നു വ്യവസ്ഥ.

ഭര്‍ത്താവ് അനുരഞ്ജനത്തിന് തയ്യാറായാല്‍ സ്ത്രീക്ക് പരാതി പിന്‍വലിക്കാവുന്നതാണ്. ജാമ്യത്തിനുള്ള സാധ്യതയും ഭേദഗതിയില്‍ തുറന്നിട്ടുണ്ട്. ഭാര്യയുടെ വാദംകേട്ട ശേഷം ഇക്കാര്യത്തില്‍ കോടതിക്ക് തീരുമാനമെടുക്കാം. എന്നാല്‍, പോലിസിന് ജാമ്യം നല്‍കാന്‍ സാധിക്കില്ല.

നിക്കാഹ് ഹലാലയും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യാന്‍ സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ ഇടയ്ക്ക് മറ്റൊരാളെ വിവാഹം ചെയ്ത് ഒഴിവാക്കുന്ന രീതിയാണ് നിക്കാഹ് ഹലാല.
Next Story

RELATED STORIES

Share it