ടോയ്‌ലറ്റാണെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറന്നു, യാത്രക്കാരന്‍ അറസ്റ്റിലായിന്യൂഡല്‍ഹി : യാത്രയ്ക്കിടെ വിമാനത്തിന്റെ പുറത്തേക്കുള്ള വാതില്‍ ശൗചാലയത്തിന്റെ വാതിലാണെന്ന് കരുതി തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകുകയായിരുന്ന ഗോഎയര്‍ വിമാനത്തിലാണ് സംഭവമുണ്ടായത്. ആദ്യമായി വിമാനയാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് ബാത്ത്‌റൂമിന്റെ വാതിലാണെന്ന് കരുതി പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തരായി. വിമാന ജീവനക്കാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വിമാനം അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പോലിസിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു.

RELATED STORIES

Share it
Top