എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ 16 വരെ റദ്ദാക്കിതിരുവനന്തപുരം: എന്‍ജിനീയറിങ് ജോലികള്‍ പുരോഗമിക്കുന്നതിന്റെ പേരില്‍ വീണ്ടും എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ 16 വരെ റദ്ദാക്കി. പ്രളയത്തിനുശേഷം തുടര്‍ച്ചയായി റദ്ദാക്കുന്ന ഈ ട്രെയിനുകളുടെ സര്‍വിസ് ഇനിയും പഴയപടിയായിട്ടില്ല. 56043-56044 ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333-56334 പുനലൂര്‍-കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56373-56374 ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56387-56388 എറണാകുളം-കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. 56365-56366 ഗുരുവായൂര്‍-പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ നാളെ മുതല്‍ നിലവിലെ സമയക്രമത്തില്‍ സര്‍വിസ് പുനരാരംഭിക്കും. 56663 തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും 56664 കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരിനും തൃശൂരിനുമിടയിലും സര്‍വിസ് നടത്തില്ല.

RELATED STORIES

Share it
Top