Flash News

ട്രെയിനില്‍ കടത്തുകയായിരുന്ന ആറു കിലോ സ്വര്‍ണം പിടികൂടി

ട്രെയിനില്‍ കടത്തുകയായിരുന്ന ആറു കിലോ സ്വര്‍ണം പിടികൂടി
X


കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന ആറ് കിലോ സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. മംഗള എക്‌സ്പ്രസില്‍ നിന്ന് ഇന്നലെ രാവിലെ എട്ടോടെയാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി രാജു (32)വിനെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്ന ആര്‍പിഎഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് സ്വര്‍ണം പിടികൂടിയത്. വടകരയ്ക്കും കോഴിക്കോടിനുമിടിയിലാണ് എസി കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന രാജുവിനെ ആര്‍പിഎഫ് ശ്രദ്ധിച്ചത്. രാജുവിനോട് വിശദമായി വിവരങ്ങള്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയും ് ബാഗില്‍ എന്താണെന്ന് അന്വേഷിക്കുകയും പരിശോധിക്കുകയുമായിരുന്നു. ബാഗില്‍ സ്വര്‍ണം കണ്ടെത്തിയതോടെ രാജുവിനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രേഖകളും സ്വര്‍ണത്തിനുണ്ടായിരുന്നില്ല. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആര്‍പിഎഫ് എസ്‌ഐ നിശാന്തിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്കുള്ള സ്വര്‍ണമാണെന്നാണ് രാജു മൊഴി നല്‍കിയത്. രാജുവിനെ ഡിആര്‍ഐയും ജിഎസ്ടി വിഭാഗവും ചോദ്യം ചെയ്തു വരികയാണ്.
Next Story

RELATED STORIES

Share it