സുപ്രിം കോടതി നടപടികള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യാംന്യൂഡല്‍ഹി: പ്രത്യേക കേസുകളില്‍ ഒഴിച്ച് സുപ്രിം കോടതി നടപടികള്‍ തല്‍സമയം സംേ്രപക്ഷണം ചെയ്യാന്‍ അനുമതി. നടപടികള്‍ സുപ്രിംകോടതി വെബ്‌സൈറ്റ് വഴി സംപ്രേക്ഷണം ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധിച്ചത്.

ഈ വിഷയത്തില്‍ പൊതുജനത്തിന്റെ അവകാശവും അന്യായക്കാരന്റെ അന്തസ്സും സമതുലിതത്വം പാലിക്കുന്ന രീതിയിലുള്ള ചട്ടം ഉടന്‍ കൊണ്ടുവരും. കോടതി നടപടികള്‍ ലൈവ് സ്ട്രീം ചെയ്യുന്നത് പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും നിയനടപടികളിലെ സുതാര്യതയെയും ഫലപ്രാപ്തിയിലെത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു.

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്, നിയമവിദ്യാര്‍ഥി സ്‌നേഹില്‍ ത്രിപാഠി, എന്‍ജിഒ സെന്റര്‍ ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് സിസ്റ്റമിക് ചെയ്ഞ്ച് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിധി.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top