മാരിയമ്മയെത്തേടി പോലിസ് ആറ്റിങ്ങലില്‍തിരുവനന്തപുരം : തിരൂരില്‍ ഒരു കുടുംബത്തെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മയക്കി കവര്‍ച്ച നടത്തിയ ശേഷം അപ്രത്യക്ഷയായ വീട്ടുജോലിക്കാരി മാരിയമ്മയെ തേടി പോലിസ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലും അന്വേഷണം നടത്തി. പുലര്‍ച്ചെ 5 മണിക്കുള്ള ബസില്‍ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആറ്റിങ്ങലില്‍ ഇവരോട് സാദൃശ്യമുള്ള സത്രീയെ കണ്ടതായി നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ അന്വേഷണം നടത്തിയത്. സമാന രീതിയില്‍ തട്ടിപ്പു നടത്തിയതിന് മാരിയമ്മയുടെ പേരില്‍ പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്‌റ്റേഷനിലും, കോയമ്പത്തൂര്‍ സെന്‍ട്രല്‍ സ്‌റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്.

RELATED STORIES

Share it
Top