ഉത്തര്‍പ്രദേശില്‍ ഇടിമിന്നലേറ്റ് 16 മരണം, 12 പേര്‍ക്ക് പരിക്ക്

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ 16 മരണം. 12 പേര്‍ക്ക് പരിക്കേറ്റു. ഷാജഹാന്‍പുരില്‍ ഇടിമിന്നലേറ്റ് നാല് കുട്ടികളടക്കം ആറു പേരാണ് മരിച്ചത്. ഇവിടെ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സീതാപുര്‍ ജില്ലയില്‍ മൂന്നും ഔരിയ്യ, അമേധി എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും ലഖിംപുരി ഖിരി, റായ്ബറേലി, ഉന്നോ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.മരിച്ചവരുടെ കുടുംബത്തിനു നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ സംസ്ഥാനത്ത് ഇതുവരെ 461 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്.

RELATED STORIES

Share it
Top