ശബരിമല: ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയിലേക്ക്


പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തിരുവിതാരംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമലയിലെ പ്രതിഷേധം അടക്കം നിലവിലെ സ്ഥിതി സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതിയില്‍ ഏത് രീതിയില്‍ സമീപിക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുമായി ആലോചിച്ച് തീരുമാനിക്കും.
ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും റിപ്പോര്‍ട്ട് സമീപിക്കാന്‍ തീരുമാനിച്ചതായി ദേവസ്വം പ്രസിഡന്റ് അറിയിച്ചു. അതേസമയം സുപ്രീംകോടതിയില്‍ നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് മാത്രമാണ് ദേവസ്വം തീരുമാനം. റിവ്യൂ ഹര്‍ജി നല്‍കുമെന്നോ പുന:പരിശോധനാ ഹര്‍ജി നല്‍കുമെന്നോ ദേവസ്വം ബോര്‍ഡ് പ്രരിഡന്റ് വ്യക്തമാക്കിയില്ല.

RELATED STORIES

Share it
Top