തെന്‍മല ഡാം തുറക്കും; ജാഗ്രത പാലിക്കണംകൊല്ലം :കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് തെന്‍മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ (ഒക്‌ടോബര്‍ 5) രാവിലെ ഒന്‍പതിന് തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top