ജ്വല്ലറിയില്‍ കവര്‍ച്ച: 89 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്നു

കൊല്ലം: ശൂരനാട് ചക്കുവള്ളിയിലെ ജുവലറിയില്‍ നിന്ന് 89 പവന്‍ ആഭരണങ്ങളും എഴുപത്തൊന്‍പതിനായിരം രൂപയും അടങ്ങിയ ബാഗ് കവര്‍ന്നതായി പരാതി. രാത്രി ജ്വലറി അടക്കുന്നതിനായി ഉടമ ബാഗ് മേശപ്പുറത്ത് വച്ചശേഷം
ലൈറ്റ് അണയ്ക്കവേ ആയിരുന്നു മോഷണം.മോഷ്ടാവ് ഇതരസംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നതായും ഉടമ പറഞ്ഞു. ശില്പി ജ്വല്ലറിയുടമ രമണന്റെ പരാതിയില്‍ ശൂരനാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top