നോര്‍ത്ത് ഈസ്റ്റ്-ജംഷഡ്പൂര്‍ മല്‍സരം സമനിലയില്‍ കലാശിച്ചു


ഗുവാഹത്തി:ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ജംഷഡ്പൂര്‍ എഫ് സിയും തമ്മിലുള്ള മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഒരു ഗോളടിച്ച് കളി പിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ബര്‍ത്തലോമിയ ഒഗ്ബചെയും ജംഷഡ്പൂരിന് വേണ്ടി ഇന്ത്യന്‍ താരം ഫാറൂഖ് ചൗധരിയും ഗോള്‍ നേടി. ആദ്യ പകുതിയില്‍ 20ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ആയിരുന്നു ഒരു ഗോള്‍ ലീഡില്‍ മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ജംഷഡ്പൂര്‍ 49ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. ഇതോടെ രണ്ട് ജയവും രണ്ട് സമനിലയുമായി പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്പൂര്‍ നാലാം സ്ഥാനത്താണ്.

RELATED STORIES

Share it
Top