എടത്തൊടികയും ആഷിക് കുരുണിയനും ആദ്യ ഇലവനിലില്ല


ഷൂസോ: ചൈനയ്‌ക്കെതിരായ ചരിത്ര ഫുട്‌ബോള്‍ മല്‍സരത്തില്‍ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിക് കുരുണിയനും ഇടം കണ്ടില്ല. സന്ദേശ് ജിങ്കന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സുനില്‍ ഛേത്രിയും ജെജെ ലാല്‍ പെഖുലയുമാണ് മുന്നേറ്റത്തിന്റെ റോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹാളിചരണ്‍ നര്‍സാരിയും ഉദാന്ത സിങും അനിരുദ്ധ് ഥാപ്പയും പ്രൊണായും മിഡ്ഫീല്‍ഡില്‍ കളിക്കും. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ ഗുര്‍പ്രീത് സിങിനെയാണ് ഗോള്‍ പോസ്റ്റിന്റെ കാവല്‍ക്കാരനായി നിര്‍ത്തിയത്. സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധത്തില്‍ നാരായണ്‍ ദാസും സുബാഷിഷ് ബോസും പ്രീതം കോട്ടാലും ഇടം നേടി. 5-05നാണ് മല്‍സരം. മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ കാണാം.

RELATED STORIES

Share it
Top