രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല


ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാളെ വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന രണ്ടാം ഏകദിന മല്‍സരത്തിനുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ഏകദിന മല്‍സരത്തില്‍ നിന്ന് മാറ്റങ്ങളില്ലതെയാണ് രണ്ടാം അങ്കത്തിനായി ഇന്ത്യ ഇറങ്ങുന്നത്.
വിരാട് കോഹ്‌ലി നയിക്കുന്ന ടീമില്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, ധോണി എന്നിവര്‍ ബാറ്റ്‌സ്മാന്മാരായും രവീന്ദ്ര ജഡേജ ഓള്‍റൗണ്ടറായും ടീമിലുണ്ട്. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ് എന്നിവരാണ് ബൗളര്‍മാര്‍. സീനിയര്‍ താരം ധോണിയും, യുവതാരം റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ടീമിലുണ്ടെങ്കിലും ധോണി തന്നെയാകും വിക്കറ്റിന് പിന്നില്‍ ടീമിനായി അണി നിരക്കുക.

ഇന്ത്യന്‍ ടീം : വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, റിഷഭ് പന്ത്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്്‌വേന്ദ്ര ചഹല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്.

RELATED STORIES

Share it
Top