റൊണാള്‍ഡോയുടെ വിലക്കില്‍ ഇളവ്


ടുറിന്‍: ചാംപ്യന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ യുവന്റസിനായിറങ്ങി ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്കില്‍ ഇളവ്. വലന്‍സിയയ്‌ക്കെതിരായ മല്‍സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണേണ്ടി വന്നതിനെ തുടര്‍ന്ന് താരം നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് വിലക്കിന് ഇളവ് നല്‍കിയത്.
ഇതോടെ ദുര്‍ബലരായ യങ് ബോയ്‌സിനെതിരായ മല്‍സരത്തില്‍ മാത്രമേ താരത്തിന് പുറത്തിരിക്കേണ്ടി വരികയുള്ളു. തുടര്‍ന്ന് തന്റെ പഴയ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ താരത്തിന് ബൂട്ട് കെട്ടാം. യുവന്റസിലേക്ക് മാറിയശേഷം റോണോ ആദ്യമായിട്ടാണ് ഓള്‍ഡ് ട്രഫോഡിലേക്ക് തിരിച്ചെത്തുന്നത്. വലന്‍സിയയ്‌ക്കെതിരേ റഫറിയുടെ തെറ്റായ തീരുമാനമാണ് റോണോയുടെ മാര്‍ച്ചിങ് ഓര്‍ഡറില്‍ കലാശിച്ചത്.
ഈ മല്‍സരത്തില്‍ യുവന്റസ് 2-0ന് ജയിച്ചിരുന്നു. ഗ്രൂപ്പ് എച്ചിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ യുനൈറ്റഡിനും യുവന്റസിനും മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തില്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

RELATED STORIES

Share it
Top