Flash News

ഗൗരവ് മുഖിയുടെ പ്രായത്തിലെ വൈരുധ്യം പരിശോധിക്കുമെന്ന് എഐഎഫ്എഫ്

ഗൗരവ് മുഖിയുടെ പ്രായത്തിലെ വൈരുധ്യം പരിശോധിക്കുമെന്ന് എഐഎഫ്എഫ്
X

ന്യൂഡല്‍ഹി: ജംഷഡ്പൂര്‍ എഫ്‌സി താരം ഗൗരവ് മുഖിയുടെ പ്രായത്തിന്‍മേലുള്ള തര്‍ക്കം പരിശോധിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. എഐഎഫ്എഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിത്. ജംഷഡ്പൂര്‍ എഫ്‌സി ഗൗരവ് മുഖി ജനന തിയതി 04.05.1999 എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സിആര്‍എസിന് (സെന്‍ട്രലൈസ്ഡ് രജിസ്‌ട്രേഷന്‍ സിസ്റ്റം) നല്‍കിയ രേഖകളില്‍ നല്‍കിയിരിക്കുന്ന ജനന തിയതി 04.05.2002 ആണെന്നുമാണ് ഫെഡറേഷന്റെ വിശദീകരണം. ഐഎഫ്എഫിന് വേണ്ടി എല്ലാ കളിക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുന്ന സംവിധാനമാണ് സിആര്‍എസ്. ജനന തീയ്യതിയെക്കുറിച്ചുള്ള തര്‍ക്കം തുടര്‍ നടപടികള്‍ക്കായി അനുബന്ധ കമ്മിറ്റി പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഞായറാഴ്ച ബംഗളൂരു എഫ്‌സി യുമായി നടന്ന മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ ഐഎസ്എല്ലില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗൗരവ് മാറിയിരുന്നു. ഇതേടെയാണ് താരത്തിന്റെ പ്രായത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉടലെടുത്തത്.
2015 ല്‍ സബ്ജൂനിയര്‍ അണ്ടര്‍ 15 ചാംപ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ടിനെ പ്രതിനിധീകരിച്ചപ്പോഴും താരം തെറ്റായ ജനന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ടൂര്‍ണമെന്റില്‍ കടന്നു കൂടിയിരുന്നു.ഇതിന്റെ പേരില്‍ ഗൗരവും ഗൗരവിന്റെ മുതിര്‍ന്ന കോച്ചും മറ്റ് നാല് കളിക്കാരും ചാംപ്യന്‍ഷിപ്പിനിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. സ്റ്റേറ്റ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. പിന്നീട് ഗൗരവ് ജാര്‍ഖണ്ടിന്റെ പ്രാദേശിക ഫുട്‌ബോള്‍ ലീഗിലും ശേഷം ജംഷഡ്പൂര്‍ ബി ടീമിലും കളിച്ചു. ഐലീഗ് രണ്ടാം ഡിവിഷനിലേക്ക് ചുവട് വച്ച ഗൗരവിന്റെ മികച്ച പ്രകടനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേ്ക്കുള്ള വഴി തുറന്നു. അങ്ങനെയാണ് ഗൗരവ് ജംഷഡ്പൂര്‍ എഫ്്‌സിയുടെ താരമായി മാറിയത്.
Next Story

RELATED STORIES

Share it