താനൂരില്‍ ഗൃഹനാഥനെ കുത്തിപ്പരിക്കേല്‍പിച്ചുതാനൂര്‍: താനൂരില്‍ ഗൃഹനാഥനെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. താനൂര്‍ നടക്കാവ് സ്വദേശി പുതിയവീട്ടില്‍ ഷരീഫിനു നേരെയാണ് ആക്രമണം. ഇന്നു പുലര്‍ച്ചെ അഞ്ചോടെയാണു സംഭവം. വീടിനടുത്തുള്ള പള്ളിയിലേക്കു പോവുന്നതിനിടെയാണ് കത്തി വീശിയത്. ഷരീഫ് ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തിനു കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു. ഹെല്‍മറ്റും ജാക്കറ്റും ധരിച്ചിരുന്ന അക്രമി ഇതോടെ ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് വീട്ടിലെ സിസിടിവിയില്‍ നിന്നു പ്രതിയുടെ ദൃശ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെയും ഇതേ വേഷത്തില്‍, ആക്രമണം ലക്ഷ്യമിട്ട്‌ ഒരാള്‍ വീട്ടുപരിസരത്ത് ഒളിഞ്ഞിരിക്കുന്നതായി ദൃശ്യങ്ങ
ളില്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. ഇതോടെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. താനൂര്‍ സിഐ എംഐ ഷാജിയുടെ നേതൃതിലുള്ള പോലിസ് സംഘമാണ് കേസന്വേഷിക്കുന്നത്.

RELATED STORIES

Share it
Top