10 മണിക്കൂര്‍ കൊണ്ട് മതിയായി: ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പത്നി തിരകെയെത്തി

ഹൈദരാബാദ്: ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദാമോദര്‍ രാജനരസിംഹയുടെ ഭാര്യയും സാമൂഹ്യ പ്രവര്‍ത്തകയുമായ പദ്മിനി റെഡ്ഡി മണിക്കുറുകള്‍ക്കകം ബിജെപി വിട്ടു.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ ലക്ഷ്മണാണ് ഇന്നലെ രാവിലെ പദ്മിനി റെഡ്ഡിക്ക് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എന്‍ഡിഎ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നാണ് പദ്മിനി റെഡ്ഡി പറഞ്ഞത്.എന്നാല്‍ വൈകുന്നേരമായപ്പോള്‍ മനം മാറ്റം വന്ന പദ്മിനി രാത്രി ഒമ്പത് മണിയോടെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരികയായിരുന്നു. താന്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിഷമമായെന്നും അതിനാലാണ് തിരികെ വന്നതെന്നും പദ്മിനി പറഞ്ഞു.അതേസമയം അവരെടുത്ത തീരുമാനത്തെ അംഗീകരിക്കുന്നതായി തെലുങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണ സാഗര്‍ റാവു അറിയിച്ചു. വിഭജനത്തിനു മുന്‍പുള്ള ആന്ധ്രാ പ്രദേശില്‍ എന്‍ കിരണ്‍കുമാര്‍ റെഡ്ഡി മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയായിരുന്നു രാജനരസിംഹ.

RELATED STORIES

Share it
Top