അധ്യാപിക ട്രെയിന്‍ തട്ടി മരണപ്പെട്ടു

പെരിന്തല്‍മണ്ണ: ഏലംകുളം കുന്നക്കാവിലെ നടുവക്കാട്ടില്‍ കുഞ്ഞലവിയുടെ മകള്‍ എന്‍ ജമീല ടീച്ചര്‍ ഇന്ന് രാവിലെ പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു.കുന്നക്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപികയാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ പയ്യോളി റെയില്‍വേ സ്‌റ്റേഷന് വടക്ക് വശത്ത് വെച്ചാണ് ട്രെയിന്‍ ഇടിച്ചത്. പയ്യോളിയിലെ ബന്ധുവീട്ടില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോവാനായി എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രെസ് ട്രെയിനില്‍ കയറാനായി പോവുന്നതിനിടെ ജനശതാബ്ദി ട്രെയിന്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇവരെ ഉടന്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് ടിക്കറ്റ് എടുക്കാനായി നേരത്തെ പോയതിന് പിന്നാലെ മകള്‍ക്കൊപ്പം പോവുന്നതിനിടയിലായിരുന്നു അപകടം. ഭര്‍ത്താവ്: ബാവ (നെല്ലായി വില്ലേജ് ഓഫീസര്‍), മക്കള്‍: മുഹമ്മദ് റാഷിദ് (സൗദി), ഡോ:ഹബീബ, അനീക്ക(വിദ്യാര്‍ത്ഥി). മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

RELATED STORIES

Share it
Top