മോദി ശിവലിംഗത്തിലിരിക്കുന്ന തേളിനെ പോലെയെന്ന് ആര്‍എസ്എസ് നേതാവ് പറഞ്ഞതായി ശശിതരൂര്‍ബംഗളൂരു: ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെ പോലെയാണ് മോദിയെന്ന് ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞതായി കോണ്‍ഗ്രസ് എംപി ശശിതരൂര്‍. മോദിയെക്കുറിച്ചുള്ള ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന തന്റെ പുസ്തകത്തെക്കുറിച്ച് ബംഗളൂരു ലിറ്ററി ഫെസ്റ്റിവലില്‍ സംസാരിക്കുമ്പോഴാണ് തരൂരിന്റെ പരാമര്‍ശം.
മോഡി ശിവലിംഗത്തിലിരിക്കുന്ന തേളിനെ പോലെയാണ് എന്ന് പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവ് ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞതായാണ് തരൂര്‍ പറഞ്ഞത്. കൈകൊണ്ട് എടുത്തുകളയാന്‍ നോക്കിയാല്‍ കുത്തേല്‍ക്കും. ശിവലിംഗത്തിലിരിക്കുന്നതിനാല്‍ ചെരിപ്പ് കൊണ്ട് അടിക്കാനും പറ്റില്ല. മോദിയെ ബിംബവല്‍ക്കരിക്കുന്നതിനോട് ആര്‍എസ്എസ്സില്‍ നിന്നു തന്നെ എതിര്‍പുണ്ട്. മോദിയും ഹിന്ദുത്വവും ചേര്‍ന്നുള്ള മോദിത്വം ആര്‍എസ്എസ്സിനേക്കാള്‍ വളരുകയാണ്- തരൂര്‍ പറഞ്ഞു.

RELATED STORIES

Share it
Top