സ്വവര്‍ഗരതി : വിധി തന്നെ പരിഹസിച്ച ബിജെപി എംപിമാരെ നാണംകെടുത്തുന്നത് -തരൂര്‍തിരുവനന്തപുരം : സ്വവര്‍ഗരതി ക്രിമിനല്‍കുറ്റമാക്കുന്ന 377ാം വകുപ്പു സംബന്ധിച്ച സുപ്രീംകോടതി വിധി ഈ വിഷയത്തില്‍ തന്റെ നിലപാടുകളെ ലോകസഭയില്‍ കൂക്കിവിളിച്ച്് എതിര്‍ത്ത ബിജെപി എംപിമാരെ നാണം കെടുത്തുന്നതാണെന്ന് ശശി തരൂര്‍ എംപി.
സ്വകാര്യമായ ലൈംഗികകാര്യങ്ങളെ കുറ്റകരമാക്കുന്നതിനെതിരായ സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്നും തരൂര്‍ പ്രതികരിച്ചു. സ്വകാര്യത, ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങള്‍, അന്തസ്സ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ത്തന്നെയുള്ള കോടതി വിധി 377ാം വകുപ്പു സംബന്ധിച്ച തന്റെ നിലപാടുകളെ ശരിവയ്ക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു.

RELATED STORIES

Share it
Top