രാഹുല്‍ ഈശ്വറിനു തന്ത്രികുടുംബവുമായി ഒരു ബന്ധവുമില്ലെന്നു കണ്ഠരര് മോഹനര്പത്തനംതിട്ട: രാഹുല്‍ ഈശ്വറിനെ തള്ളി തന്ത്രി കുടുംബം. ശബരിമലയുമായോ തന്ത്രികുടുംബവുമായോ രാഹുല്‍ ഈശ്വറിന് ഒരു ബന്ധവുമില്ലെന്ന് താഴമണ്‍ തന്ത്രി കുടുംബത്തിനു വേണ്ടി കണ്ഠരര് മോഹനര് അറിയിച്ചു.
ശബരിമലയില്‍ കലാപത്തിനു പദ്ധതിയിട്ടെന്ന് ആരോപിച്ച് രാഹുലിനെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബം വിശദീകരണക്കുറിപ്പ് ഇറക്കിയത്. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുതെന്നും രാഹുല്‍ ഈശ്വറിന്റേതായി വരുന്ന വാര്‍ത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിന്റേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ദേവസ്വംബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും തന്ത്രി കുടുംബം വ്യക്തമാക്കി.

RELATED STORIES

Share it
Top