You Searched For "marad five flat"

നിയമം ലംഘിച്ച് നിര്‍മാണം: ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാവ് ഹാജരാകണമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി

5 Nov 2019 2:14 PM GMT
കോതമംഗലം സ്വദേശി ഇ എം ബാബുവിനെയാണ് വിളിച്ചുവരുത്തുക. ഈ ഫ്ളാറ്റ് സമുച്ചയത്തിലെ റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിശദീകരണം തേടുന്നതിനാണിത്. ഈമാസം 11ന് എറണാകുളം ഗവ. റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കമ്മിഷന്‍ മുമ്പാകെ ഹാജരാകാനാണ് നിര്‍ദേശം.ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട രേഖകളുമായി അന്നേദിവസം ഹാജരാകാന്‍ മരട് മുനിസിപ്പല്‍ സെക്രട്ടറിയോടും നിര്‍ദേശിച്ചിട്ടുണ്ട്.സുപ്രിംകോടതി നിര്‍ദേശപ്രകാരമുള്ള 25 ലക്ഷം രൂപയുടെ ഇടക്കാല നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷന്‍ മുമ്പാകെ ഇതുവരെ ലഭിച്ച മുഴുവന്‍ അപേക്ഷകളിലും തീരുമാനമെടുക്കുകയും ചെയ്തു. 252 അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. അതില്‍, 232അപേക്ഷകര്‍ക്ക് 25ലക്ഷം രൂപാ വീതം, 56.75 കോടി രൂപയുടെ ഇടക്കാല നഷ്ടപരിഹാരമാണ് അനുവദിച്ചത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ജീവനക്കാര്‍ പരിശോധന നടത്തി

17 Oct 2019 3:04 PM GMT
ഫ്ളാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിശദ റിപോര്‍ട്ട് നല്‍കണമെന്ന് സബ് കലക്ടര്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.ജെയിന്‍ കോറല്‍, ആല്‍ഫാ സെറിന്‍ എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ക്ക് സബ് കലക്ടര്‍ കൈമാറിയതായി മരട് നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു. ഫ്‌ളാറ്റുകളുടെ ഭിത്തികള്‍ തുരന്നും ചുറ്റിക കൊണ്ട് അടിച്ചും പഠനം നടത്തി. ഇന്ന് നടന്നത് പൊളിക്കല്‍ നടപടികളല്ല. ഇത്തരം ജോലികള്‍ ചെയ്യാന്‍ ഇവര്‍ പ്രാപ്തരാണോയെന്ന് പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് ആരിഫ് ഖാന്‍ പറഞ്ഞു

മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും;ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

16 Oct 2019 4:44 AM GMT
സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ റവന്യു രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്.പൊളിച്ചു മാറ്റുന്ന മരടിലെ ഫ്്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്നും ഈടാക്കി നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടിയാരംഭിച്ചിരിക്കുന്നത്.നാല് ഫ്്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവിവരം സംബന്ധിച്ച് അന്വേഷണ സംഘം കണക്കെടുപ്പ് നടത്തിയിട്ടുണ്ട്.ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുക്കുമെന്നാണ് വിവരം. ഹോളി ഫെയ്ത് ബില്‍ഡേഴ്‌സിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.ഇതിലെ തുകയും കണ്ടുകെട്ടും. ഇതിനൊപ്പം മറ്റു മൂന്നു ഫ്‌ളാറ്റു നിര്‍മാതാക്കളുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും ഇതിനുള്ള നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാര തുക കുറഞ്ഞതില്‍ പ്രതിഷേധവുമായി ഉടമകള്‍; കോടതി സമീപിക്കും

15 Oct 2019 7:56 AM GMT
ആദ്യ ഘട്ട പട്ടികയിലുള്ള 14 പേരില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം ശുപാര്‍ശയുള്ളത്.ബാക്കിയുള്ളവര്‍ക്ക് 13 ലക്ഷം മുതല്‍ 23 ലക്ഷം വരെയാണ് ശുപാര്‍ശ.ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.തങ്ങള്‍ ഫ്‌ളാറ്റു വാങ്ങിയ തുകയും അനുവദിച്ചിരിക്കുന്ന തുകയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്.പൊളിക്കുന്ന കെട്ടിടത്തിലെ എല്ലാ ഫ്്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കണമെന്നും ബാക്കിയുള്ള തുക തീരുമാനിക്കാനുമാണ് സുപ്രിം കോടതി സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. അങ്ങനെ വരുമ്പോള്‍ സമിതിക്ക് എങ്ങനെ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും ഇവര്‍ ചോദിച്ചു

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: നഷ്ടപരിഹാരം നല്‍കേണ്ട ഉടമകളുടെ ആദ്യ ഘട്ട പട്ടികയില്‍ 14 പേര്‍ ; ശുപാര്‍ശ 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ മാത്രം

14 Oct 2019 1:50 PM GMT
പൊളിച്ചു മാറ്റുന്ന ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റ് സമുച്ചയം-നാല്,ആല്‍ഫ സെറിന്‍-നാല്,ജെയിന്‍ കോറല്‍-ആറ് എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടികയില്‍ ഉളളവര്‍.51 ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് ഇവരില്‍ പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും 13 ലക്ഷം മുതല്‍ 25 ലക്ഷം വരെ മാത്രമാണ് ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.14 പേരില്‍ ആല്‍ഫയിലെ ഒരാള്‍ക്കും ജെയിന്‍ കോറലിലെ രണ്ടും പേരും അടക്കം മൂന്നു പേര്‍ക്ക് മാത്രമാണ് 25 ലക്ഷം നല്‍കാന്‍ ശുപാര്‍ശയുള്ളത്.ബാക്കിയുള്ള ഒരോരുത്തര്‍ക്കും 13 ലക്ഷം മുതല്‍ 23 ലക്ഷം വരെയാണ് ശുപാര്‍ശ. എന്നാല്‍ ഇവരില്‍ പലരും ഒരു കോടിക്കും രണ്ടു കോടിക്കും ഇടയിലുള്ള തുകയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്

നിയമം ലംഘിച്ച് നിര്‍മാണം: മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്; നാളെ ഹാജരാകണം

14 Oct 2019 5:56 AM GMT
ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ഒരു ഫ്‌ളാറ്റുടമ മുന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.നാളെ ചോദ്യം ചെയ്യലിന് ഹാജരകാണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.തീരപരിപാലന നിയമം ലംഘിച്ച്് നിര്‍മിച്ചതെന്ന് കണ്ടെത്തിയ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന്് ഇതില്‍ ഫ്‌ളാറ്റു വാങ്ങിയ ഏതാനും ഉടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ മരട്, പനങ്ങാട് പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയത്

മരടിലെ ഫ്‌ലാറ്റു പൊളിക്കല്‍: പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കി മാത്രമെ പൊളിക്കല്‍ നടത്തുവെന്ന് അധികൃതര്‍

14 Oct 2019 4:22 AM GMT
സമീപവാസികളുടെ ആശങ്ക പരിഹരിക്കാന്‍ മരടിലെ രണ്ടിടങ്ങളില്‍ ഇന്നലെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു.കുണ്ടന്നൂര്‍ ജംഗ്ഷനു സമീപത്തുള്ള ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുകളുടെ പരിസരത്തുള്ളവര്‍ പങ്കെടുത്ത ആദ്യ യോഗം പെട്രോ ഹൗസില്‍ ചേര്‍ന്നു.രണ്ടാമതത്ത യോഗം കണ്ണാടിക്കാട് 'ഗോള്‍ഡന്‍ കായലോരം' ത്തിനു സമീപത്തും നടന്നു.ആല്‍ഫ, ജെയിന്‍ എന്നീ ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ യോഗം അടുത്ത ദിവസം നടക്കും.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: കമ്പനികള്‍ക്ക് കൈമാറുന്നതില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല; അജണ്ടവെച്ച് ചര്‍ച്ച ചെയ്യാതെ അംഗീകരിക്കില്ലെന്ന് കൗണ്‍സിലര്‍മാര്‍

12 Oct 2019 9:36 AM GMT
യോഗവുമായി ബന്ധപ്പെട്ട് ലഭിച്ച നോട്ടിസില്‍ ഫ്‌ളാറ്റു പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ സബ്കലക്ടര്‍ വിശദീകരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നതെന്നും ഇതില്‍ കമ്പനികള്‍ക്ക് കൈമാറുന്ന വിവരം ഇല്ലെന്നും അംഗങ്ങള്‍ പറഞ്ഞു.അതില്‍ വിഷയം വ്യക്തമാക്കി അജണ്ട വെച്ച് ചര്‍ച്ച ചെയ്യണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് യോഗം തീരൂമാനമാകാതെ പിരിഞ്ഞത്.ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ പരിസര വാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി നാളെയും മറ്റന്നാളുമായി ഫ്‌ളാറ്റിനു സമീപത്ത് താമസിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റിനു സമീപത്തുളളവരുടെ യോഗം നാളെ മൂന്നിനും കായലോരം അപാര്‍ടമെന്റിനു സമീപമുള്ളവരുടെ യോഗം അഞ്ചിനും വിളിച്ചിട്ടുണ്ട്. മറ്റന്നാള്‍ മൂന്നിന് ആല്‍ഫയുടെ സമീപം താമസിക്കുന്നവരുടെയും ജെയിനു സമീപത്ത് താമസിക്കുന്നവരുടെ യോഗം അഞ്ചിനും ചേരും.

മരടിലെ ഫ്ളാറ്റുപൊളിക്കല്‍ അടുത്ത മാസം ആരംഭിച്ചേക്കും; അന്തിമ തീരുമാനം ഇന്ന്

12 Oct 2019 6:20 AM GMT
ഇത്് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗം എടുക്കും.ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മുംബൈ ആസ്ഥാനമായ എഡിഫൈസ് എഞ്ചിനിയറിങിനെയും ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീല്‍സിനെയും ഏല്‍പ്പിക്കാനാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് ഔദ്യോഗികമായി തീരുമാനമെടുക്കും. മുന്‍ പരിചയത്തിന്റെയും, സാങ്കേതികമായ അനുഭവങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് മുംബയിലെ എഡിഫൈസ് എഞ്ചിനീയറിംങ്ങ്, വിജയാ സ്റ്റീല്‍സ് (കോയമ്പത്തൂര്‍) എന്നീകമ്പനികളെ പൊളിക്കല്‍ കരാര്‍ നല്‍കാനായി തിരഞ്ഞെടുത്തത്.പൊളിക്കല്‍ ജോലികള്‍ക്കായി കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ വിശദമായ പ്രവര്‍ത്ത പദ്ധതി അടങ്ങുന്ന റിപോര്‍ട്ട് തയാറാക്കി നല്‍കണം

മരടിലെ ഫ്‌ളാറ്റു പൊളിക്കാന്‍ എഡിഫൈസ് എഞ്ചിനിയറിങും വിജയ് സ്റ്റീല്‍സും; അന്തിമ പ്രഖ്യാപനം നാളെ

11 Oct 2019 4:04 PM GMT
നാളെ ചേരുന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പൊളിക്കാനുള്ള ഫ്ളാറ്റു സമുച്ചയങ്ങള്‍ ഒദ്യോഗികമായി കമ്പനികള്‍ക്കു കൈമാറുന്നതിന് തീരുമാനമെടുക്കും. പത്തു ദിവസത്തിനകം ഫ്‌ളാറ്റിന്റെ പൊളിക്കല്‍ തുടങ്ങണമെന്നാണു നിര്‍ദ്ദേശം.പൊളിക്കല്‍ ജോലികള്‍ക്കായി കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ വിശദമായ പ്രവര്‍ത്ത പദ്ധതി അടങ്ങുന്ന റിപോര്‍ട്ട് തയാറാക്കി നല്‍കണം. തുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച്ച നടത്തും. നിയന്ത്രിത സ്ഫോടനത്തിലൂടെയായിരിക്കും ഫ്ളാറ്റ് പൊളിക്കല്‍. ഭൂമിയില്‍ അവശിഷ്ടങ്ങള്‍ വീഴുന്ന ഭാഗത്ത് 'ജിയോ മാറ്റ്സ് 'വിരിക്കും. പ്രകമ്പനം തീരെ ഉണ്ടാവാത്ത രീതിയായിരിക്കും അവലംബിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമരാമത്തുവകുപ്പ് ഉള്‍പ്പടെ പന്ത്രണ്ട് അംഗ ടെക്നിക്കല്‍ കമ്മറ്റിയുടെ നിയന്ത്രണവും, നിരീക്ഷണവും പൊളിക്കല്‍ പൂര്‍ത്തിയാവും വരെ ഉറപ്പു വരുത്തും

മരടിലെ പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍ ശരത് ബി സര്‍വ്വാതെ സന്ദര്‍ശിച്ചു; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍

11 Oct 2019 8:35 AM GMT
ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉപദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍വ്വാതെ എത്തിയിരിക്കുന്നത്.ഹോളി ഫെയ്ത് എച്ച്ടു ഒ, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരിക്കുന്നത്.മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ദരും ഫ്്‌ളാറ്റൂകള്‍ പരിശോധിച്ചു.ഇവരുടെമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ദക്ഷിണാഫ്രിക്കയിലെ കമ്പനി പ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെയായിരിക്കും ഫ്‌ളാറ്റുകള്‍ പൊളിക്കുകയെന്നാണ് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കുന്നത്.പൊളിക്കുന്നതിനായി സ്‌ഫോടനം നടത്തുമ്പോള്‍ സമീപത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമോയെന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്

മരട് ഫ്‌ളാറ്റ്: ഉടമസ്ഥര്‍ക്ക് അവകാശ രേഖ സമര്‍പ്പിക്കുവാന്‍ ഒരാഴ്ച്ചകൂടി സമയം അനുവദിച്ച് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതി

10 Oct 2019 2:56 PM GMT
ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ മറ്റ് കാര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചുമതലപെടുത്തിയ സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, മരട് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മറ്റി മുന്‍പാകെ ഹാജരായി ഇത് സംബന്ധിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. മരട് നഗസഭ തയാറാക്കിയ രേഖകളും ഫ്‌ളാറ്റുടമസ്ഥരുടെ വിശദ വിവരങ്ങളും അടങ്ങിയ റിപോര്‍ടും കമ്മിറ്റിക്ക് കൈമാറി.ഫ്‌ളാറ്റുകളുടെ ഉടമസ്ഥര്‍ അവരുടെ ക്ലെയിമുകള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൂടി ഉള്‍പ്പെടുത്തി ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ ലഭിക്കുന്ന ക്ലെയിമുകള്‍ 14 നും ബാക്കിയുള്ളവ 17 നും സമിതി പരിശോധിക്കും.സുപ്രിം കോടതി നാലാഴ്ചയ്ക്കം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്ന 25 ലക്ഷം വരെയുള്ള തുക സംബന്ധിച്ചായിരിക്കും കമ്മിറ്റി ആദ്യം പരിഗണിക്കുക

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ സാവകാശം നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍

10 Oct 2019 12:30 PM GMT
സുപ്രിം കോടതി രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയുടെ തെറ്റായ റിപോര്‍ട്ടാണ് ഇത്തരത്തിലുള്ളൊരു വിധിക്കു കാരണം. അത് വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടുമൊരു സത്യവാങ്മൂലം സമര്‍പ്പിക്കണം. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് മരടില്‍ സംഭവിച്ചതെന്ന് സര്‍ക്കാര്‍ ഏറ്റുപറയണം. അത്തരത്തില്‍ ഒരു സത്യവാങ്മൂലംകൂടി നല്‍കിയിരുന്നെങ്കില്‍ ഫ്ളാറ്റ് പൊളിക്കല്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അതിനുപകരം നിരപരാധികളായ താമസക്കാരെ വഴിയാധാരമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യവാങ്മൂലം സമര്‍പ്പിച്ച് ഉദ്യോഗസ്ഥ വീഴ്ച കോടതിയില്‍ ബോധിപ്പിച്ചില്ലെങ്കില്‍ മൂന്നംഗ കമ്മിറ്റിക്കെതിരേ കേസ് നല്‍കും

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ :തങ്ങള്‍ നീതിനിഷേധിക്കപ്പെട്ടവര്‍ ;സ്വമനസാലെ ഇറങ്ങില്ലെന്ന് ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍

7 Oct 2019 10:14 AM GMT
തങ്ങളെ വേണമെങ്കില്‍ അറസ്റ്റു ചെയ്തു നീക്കിക്കൊള്ളട്ടെയെന്നും ഇവര്‍ പറയുന്നു.ഒരു വ്യക്തിയുടെ ധാര്‍ഷ്ട്യമാണ് ഈ സാഹചര്യം ഇവിടെ സൃഷ്ടിച്ചത്. അവസാന നിമിഷമെങ്കിലും അദ്ദേഹത്തിന് കോടതിയോട് പറയാമായിരുന്നു തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റിയെന്നും തീരുമാനം പുനപരിശോധിക്കണമെന്നും. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ 356 കുടുംബങ്ങള്‍ വഴിയാധാരമാകില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.കാലം അവര്‍ക്ക് മാപ്പു കൊടുക്കില്ല.തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു

മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫിസുകളില്‍ ക്രൈംബ്രാഞ്ച് പരിശോധന ; രേഖകള്‍ പിടിച്ചെടുത്തു

5 Oct 2019 3:29 PM GMT
ഹോളി ഫെയ്ത് എച്ച്ടുഒ, ആല്‍ഫ , ജെയിന്‍ കോറല്‍ കോവ് എന്നിവയുടെ ഓഫിസുകളിലും ഫ്‌ളാറ്റുകളിലുമായിരുന്നു ക്രൈം ബ്രാഞ്ച് സംഘത്തിന്റൈ പരിശോധന. ഫ്‌ളാറ്റുകളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റുകളുടെ വില്‍പ്പനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് രേഖകളുടെ പരിശോധനയില്‍ തെളിയുമെന്ന് ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞു

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുക നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ; 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ആറു മണിക്കൂര്‍ നേരത്തേക്ക് ഒഴിപ്പിക്കും

5 Oct 2019 11:34 AM GMT
ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ അഞ്ചു മീറ്റര്‍ ദൂരത്തേയ്ക്ക് പോലും അവശിഷ്ടങ്ങള്‍ തെറിച്ചു വീഴില്ലെന്നാണ് കമ്പനികളുടെ അവകാശ വാദം.ഏറ്റവും സുരക്ഷിത മാര്‍ഗത്തിലൂടെയായിരിക്കും ഫ്ളാറ്റുകള്‍ പൊളിച്ചുമാറ്റുകയെന്നാണ് ജില്ലാ ഭരണകൂടത്തിന് പൊളിക്കാന്‍ കരാറെടുത്തിരിക്കുന്ന കമ്പനികള്‍ നല്‍കിയിരിക്കുന്ന ഉറപ്പുകള്‍. രണ്ടു കമ്പനികളാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ കരാറെടുത്തിരിക്കുന്നത്.ഹോളി ഫെയ്ത് എച്ച് ടു ഒ, ഗോള്‍ഡന്‍ കായലോരം,ആല്‍ഫ,ജെയിന്‍ ഹൗസിംഗ് എന്നീ നാലു ഫ്്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിക്കുന്നത്.ഫ്ളാറ്റുകളുടെ അടിത്തട്ടില്‍ സ്‌ഫോടനം നടത്തില്ല പകരം നാലാം നിലയ്ക്ക് മുകളിലായിരിക്കും സ്്‌ഫോടനം നടത്തുകയെന്നാണ് കമ്പനികള്‍ പറയുന്നത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ക്രൈംബ്രാഞ്ച് ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തി; 50 ലധികം ഉടമകള്‍ നഗരസഭയുമായി ബന്ധപ്പെട്ടിട്ടില്ല

4 Oct 2019 9:12 AM GMT
നിയമം ലംഘിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ക്രൈംബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫ്‌ളാറ്റുകളില്‍ പരിശോധനയ്ക്കായി എത്തിയത്.നേരത്തെ ക്രൈംബാഞ്ച് സംഘം മരട് നഗരസഭയില്‍ എത്തി ഫയലുകള്‍ പരിശോധിക്കുകയും ഏതാനും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫ്‌ളാറ്റുകളിലും പരിശോധന നടത്തിയിരിക്കുന്നത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 243 കുടുംബങ്ങള്‍ ഒഴിഞ്ഞു; ഇനി ബാക്കിയുള്ളത് 83 കുടുംബങ്ങള്‍

3 Oct 2019 5:18 PM GMT
ആല്‍ഫ ഫ്ളാറ്റിലെ 73ല്‍ 52ഉം ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ 90ല്‍ 72ഉം ഗോള്‍ഡന്‍ കായലോരത്തിലെ 40ല്‍ 36ഉം ജയിന്‍ ഹൗസിങ്ങിലെ 122ല്‍ 83ഉം അപ്പാര്‍ട്മെന്റുകളാണ് ഒഴിഞ്ഞത്. നാലിടത്തുമായി ശേഷിക്കുന്ന 83 അപ്പാര്‍ട്മെന്റുകളും ഒഴിയാനുള്ള നടപടി പുരോഗമിക്കുകയാണ്. ശേഷിക്കുന്നവര്‍ക്ക് ഒഴിയാന്‍ എല്ലാ സഹായവും നല്‍കുമെന്ന് ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ച കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. സാധനങ്ങള്‍ മാറ്റുന്നതിനും പുനരധിവാസത്തിനും സഹായം നല്‍കാന്‍ ഓരോ ഫ്ളാറ്റിലേക്കും 20 വീതം സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. നാല് ഫ്ളാറ്റിനും പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:താമസക്കാര്‍ ഭൂരിഭാഗവും ഒഴിഞ്ഞു; വീട്ടുപകരണങ്ങള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു

3 Oct 2019 3:58 PM GMT
കോടതി ഉത്തരവ് പ്രകാരം ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും. സാധന സാമഗ്രികള്‍ മാറ്റാന്‍ എത്ര ദിവസം വേണമെന്ന് ഒരോ ഫ്ളാറ്റ് ഉടമയും വ്യക്തിപരമായി സബ് കലക്ടര്‍ക്ക് എഴുതി നല്‍കണമെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പോലിസ് തയ്യാറാണെന്നും എറണാകുളം എസിപി കെ ലാല്‍ജി പറഞ്ഞു.ഒഴിയാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ ഫ്ളാറ്റുകളില്‍ നിന്നും മാറ്റാത്ത സാധനങ്ങള്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാറ്റുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ഒഴിയാനുള്ള സമയം ഇന്ന് തീരും; കുടുതല്‍ സമയം ആവശ്യപ്പെട്ട് ഉടമകള്‍

3 Oct 2019 3:46 AM GMT
നേരത്തെ പുനസ്ഥാപിച്ച് ഫ്‌ളാറ്റിലേക്കുള്ള വൈദ്യുതിയും കുടിവെളള വിതരണവും ഇന്ന് വൈകുന്നേരത്തോടെ വിച്ഛേദിക്കും.നിലവില്‍ വാടകക്കാര്‍ മാത്രമാണ് ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നത്. ഉടമകള്‍ ആരും ഇതുവരെ ഒഴിഞ്ഞിട്ടില്ല.ചുരുങ്ങിയത് 15 ദിവസം കൂടിയെങ്കിലും ലഭിച്ചാല്‍ മാത്രമെ സാധനങ്ങള്‍ എലാം നീക്ക് ഒഴിയാന്‍ കഴിയുകയുള്ളുവെന്നാണ് ഉടമകള്‍ പറയുന്നത്. ഒരു ലിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഇതിലൂടെ എല്ലാവരുടെയും സാധനങ്ങള്‍ ഒരു മിച്ച് താഴെയെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥായാണെന്നും അതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇവര്‍ പറയുന്നു

മരട് ഫ്‌ളാറ്റ് പൊളിക്കല്‍:ഒഴിയാനുള്ള സമയ പരിധി നീട്ടി നല്‍കിയേക്കില്ല; വൈദ്യുതി,കുടിവെള്ള വിതരണം നാളെ വിച്ഛേദിക്കും

2 Oct 2019 7:06 AM GMT
പകരം താമസ സൗകര്യം ലഭ്യമാക്കാതെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍.നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ ഉടമകളായിട്ടുള്ളവര്‍ ഒഴിയാന്‍ തയാറായിട്ടില്ല.തങ്ങള്‍ പോകാന്‍ തയാറാണെന്നും എന്നാല്‍ ഇവിടെ നിന്നും ഇറങ്ങുമ്പോള്‍ ഒരുക്കി തരാമെന്ന് പറഞ്ഞ പകരം താമസ സൗകര്യമെവിടെയെന്ന് വ്യക്തമാക്കാനും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു.സ്‌കൂളുപോലുള്ള സ്ഥലത്തേയ്ക്കാണ് മാറ്റാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഉടമകള്‍ പറഞ്ഞു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:ഒഴിയാനുള്ള സമയ പരിധി നാളെ അവസാനിക്കും; സമയം നീട്ടി നല്‍കണമെന്ന് ഉടമകള്‍

2 Oct 2019 4:12 AM GMT
നിലവില്‍ ഫ്‌ളാറ്റുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരിക്കുന്നതെന്നാണ് വിവരം. ഉടമകള്‍ ആരും തന്നെ ഒഴിഞ്ഞിട്ടില്ല.പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്ന നാലു സമൂച്ചയങ്ങളിലായി ഫ്‌ളാറ്റുടമകളായ 196ലധികം കുടുംബങ്ങള്‍ ഇപ്പോഴും ഇവിടെ തുടരുകയാണ്.ഇവരില്‍ 180 ലധികം കുടുംബങ്ങള്‍ക്ക് ബദല്‍ താമസ സംവിധാനം ആവശ്യമാണെന്നാണ് ആവശ്യം.ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ മരട് നഗരസഭയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്

പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റു നിര്‍മാതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

1 Oct 2019 11:19 AM GMT
പനങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.ഇതിന്റെ ഭാഗമായി മരട് നഗരസഭയില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘം ഫ്‌ളാറ്റു നിര്‍മാണവുമായി ബന്ധപ്പെട്ട് അനുമതി നല്‍കിയ ഫയലുകള്‍ പരിശോധിക്കുകയും ഏതാനും ചിലത് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുക്കുകയും ചെയ്തതായാണ് വിവരം.നിമാണ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്

മരട് ഫ്‌ലാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

28 Sep 2019 12:28 PM GMT
ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ലാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് സുപ്രിംകോടതി. നിര്‍മാതാക്കളുടെ...

മരട് ഫ്‌ളാറ്റ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

26 Sep 2019 3:34 PM GMT
എറണാകുളം: മരടിലെ ഫ്‌ളാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് മരട് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി സംസ്ഥാന...

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:ഫ്‌ളാറ്റുടമകളോടുള്ള സര്‍ക്കാര്‍ സമീപനം യുദ്ധഭൂമിയില്‍ ശത്രുക്കളോട് പെരുമാറുന്നത് പോലെയെന്ന് കെ ബാബു

26 Sep 2019 5:20 AM GMT
വൈദ്യുതി വിച്ഛേദിച്ചും കുടിവെള്ള വിതരണം നിര്‍ത്തിയും ഇവരെ വഴിയാധാരമാക്കി ഇറക്കിവിടുകയെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇവിടെ നിന്നും ഒഴിപ്പിച്ചുകഴിഞ്ഞാല്‍ ഇവര്‍ എവിടേക്ക് പോകണം.അതിനെക്കുറിച്ചൊന്നും ഒരു വ്യക്തതയുമില്ല. ഇവര്‍ ഉള്ള സമ്പാദ്യം മുഴുവന്‍ വിറ്റുപെറുക്കിയാണ് പലരും ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്.ഈ മുടക്കിയ പണം ആരു തിരികെ കൊടുക്കും. ഇത്തരം കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല.നിയമവിരുദ്ധമായി ഫ്‌ളാറ്റ് നിര്‍മിച്ചവര്‍ക്കെതിരെ കര്‍ശനനമായി നടപടി സ്വീകരിക്കണം.അവരില്‍ നിന്നും ഇവരുടെ പണം ലഭിക്കുമെന്ന് ഉറപ്പുവരുത്താനും സര്‍ക്കാരിന് ബാധ്യതയുണ്ട്

മരടിലെ ഫ്ളാറ്റ് : നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു; വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കുമെന്ന് കെഎസ് ഇ ബി

25 Sep 2019 2:51 PM GMT
വിശ്വാസ വഞ്ചന കുറ്റത്തിനാണ് മരട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ചട്ടം 406, 420 എന്നിവ പ്രകാരമാണ് കേസ് എടുത്തത്. അതേ സമയം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിശ്ചേദിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കെഎസ് ഇ ബി ഫ്‌ളാറ്റില്‍ നോട്ടീസ് പതിപ്പിച്ചു.

മരടിലെ ഫ്‌ളാറ്റു പൊളിക്കല്‍ നടപടിക്കായി സബ്കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ചുമതലയേറ്റു; ഒഴിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍

25 Sep 2019 4:56 AM GMT
മരട് നഗരസഭാ ഓഫിസിലെത്തിയാണ് സ്‌നേഹില്‍കുമാര്‍ സിംഗ് ഇന്ന് രാവിലെ ചുമതലയേറ്റത്. സ്‌നേഹില്‍കുമാര്‍ സിംഗിന് മരട് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. മരടിലെ ഫ്‌ളാറ്റുകള്‍ സമയബന്ധിതമായി പൊളിച്ചു നീക്കുക എന്ന പ്രത്യേക ദൗത്യമാണ് സര്‍ക്കാര്‍ സ്‌നേഹില്‍ കുമാറിനെ ഏല്‍പ്പിച്ചിരിക്കുന്നത്

മുഴുവന്‍ തീരദേശ നിയമ ലംഘനങ്ങളും ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്ന് മരടിലെ ഫ്ളാറ്റുടമകള്‍

25 Sep 2019 1:08 AM GMT
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപോര്‍ട്ട് പ്രകാരം 1991 മുതല്‍ 2019 ഫെബ്രുവരി 25 വരെ കേരളത്തിലെ തീരദേശ പഞ്ചായത്തുകളില്‍ 200 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണങ്ങളെല്ലാം അനധികൃതമാണെന്നും ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിക്കണമെന്നും മരട് ഭവന സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.തങ്ങളുടെ അനുമതിയില്ലാതെ തീരപ്രദേശങ്ങളില്‍ നിര്‍മിച്ചിട്ടുള്ള എല്ലാവധി നിര്‍മാണങ്ങളും അനധികൃതമാണെന്ന് സിആര്‍ഇസഡ് അതോറിറ്റി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇത്തരം നിര്‍മാണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും സുപ്രീംകോടതിയെ അറിയിക്കണം

മരടിലെഫ്‌ളാറ്റു പൊളിക്കല്‍:നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; സബ് കലക്ടര്‍ക്ക് അധിക ചുമതല നല്‍കി

24 Sep 2019 5:26 PM GMT
ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കാന്‍ കെ എസ് ഇ ബി ക്കും,ജല വിതരണം നിര്‍ത്താന്‍ വാട്ടര്‍ അതോറിറ്റിക്കും, പാചകവാതക കണക്ഷന്‍ വിഛേദിക്കാന്‍ വിതരണക്കാര്‍ക്കും മരട് നഗര സഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ ഒദ്യോഗികമായി കത്തു നല്‍കി. മൂന്നു ദിവസത്തിനകം നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പട്ടിരിക്കുന്നത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെ കേസില്‍ ഇടപെടുന്നത് അനുചിതമെന്ന് ഹൈക്കോടതി

20 Sep 2019 2:31 PM GMT
സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചല്‍ അത് നടപ്പാക്കാന്‍ ബാധ്യത ഉണ്ടെന്നു കോടതി ചൂണ്ടികാട്ടി. തന്റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്ന് ഹരജിയില്‍ പറയുന്നു. മുന്‍കൂര്‍ നോട്ടിസ് നല്‍കി തന്റെ ഭാഗം കേള്‍ക്കാതെയാണ് കുടിയൊഴിപ്പിക്കലെന്നും മുനിസിപ്പാലിറ്റിയുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണന്നും ഹരജിയില്‍ ചുണ്ടിക്കാട്ടി

മരടിലെ ഫ്‌ളാറ്റു പൊളിക്കല്‍: എല്‍ഡിഎഫില്‍ ഭിന്നത രൂക്ഷം;സുപ്രിം കോടതി വിധി നടപ്പിലാക്കണെന്നാവശ്യപ്പെട്ട് സിപി ഐ ധര്‍ണ നടത്തും

20 Sep 2019 2:03 PM GMT
മരട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിക്കുന്നത്.സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം നെട്ടൂര്‍ പാലത്തിനു സമീപം സായാഹ്ന ധര്‍ണ സംഘടിപ്പിച്ചുകൊണ്ടാണ് സിപി ഐ സമരം ആരംഭിക്കുന്നത്. പാര്‍ടി ജില്ലാ സെക്രട്ടറി പി രാജു ധര്‍ണ ഉദ്ഘാടനം ചെയ്യും.അഡ്വ എ ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും.

മരടിലെ ഫ്ളാറ്റു പൊളിക്കല്‍: സമയപരിധി കഴിഞ്ഞു; പുനരധിവാസം ആവശ്യപ്പെട്ട് ആരും അപേക്ഷ നല്‍കിയില്ല

17 Sep 2019 10:22 AM GMT
ഇന്നു വൈകുന്നേരം മൂന്നു മണി വരെയായിരുന്നു പ്രഫോര്‍മ പൂരിപ്പിച്ച് മരട് നഗരസഭാ ഓഫിസില്‍ നേരിട്ടോ രേഖാമൂലമോ അറിയിക്കാന്‍ അനുവദിച്ചിരുന്ന സമയം. ഇത് ചെയ്യാത്തവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തില്‍ നഗരസഭ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: നിര്‍മാതാക്കള്‍ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആക്ഷേപം; നിര്‍മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് ഉടമകള്‍

17 Sep 2019 6:06 AM GMT
തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് അംഗീകൃത നമ്പര്‍ തന്നെയെന്നാണ് ചിലഫ്‌ളാറ്റുടമകളുടെ വാദം.അനധികൃതം എന്നാണ് കൊടുത്തിരിക്കുന്നതെങ്കില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ അണ്ടര്‍ടേക്കിംഗ് വാങ്ങിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കപ്പെടണം.എന്തെങ്കിലും വിഷയം പിന്നീടുണ്ടായല്‍ ഫ്‌ളാറ്റ് പൊളിച്ചുമാറ്റാന്‍ ഉത്തരവായാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളാണെന്ന് പറഞ്ഞ് അണ്ടര്‍ ടേക്കിംഗ് വാങ്ങിച്ചിട്ടുണ്ടോയെന്നൊക്കെ അറിയേണ്ടതുണ്ട്.സാധാരണ അങ്ങനെ വന്നാല്‍ അണ്ടര്‍ടേക്കിംഗ് വാങ്ങിക്കും.അത്തരത്തില്‍ ലെറ്റര്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയണം.ഫ്‌ളാറ്റിന്റെ കൈവശാവകാശ സര്‍ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചില ഉടമകള്‍ ചൂണ്ടികാട്ടുന്നു

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: പുനരധിവാസം ആവശ്യമുളളവര്‍ നാളെ അറിയിക്കണമെന്ന് മരട് നഗരസഭ; നോട്ടീസുമായി എത്തിയ സെക്രട്ടറിക്കു നേരെ ഉടമകളുടെ പ്രതിഷേധം

16 Sep 2019 1:17 PM GMT
പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭയെ അറിയിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി എത്തിയ സെക്രട്ടറിയെ ഫ്‌ളാറ്റുടമകള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് മതിലില്‍ നോട്ടീസ് ഒട്ടിച്ച് സെക്രട്ടറി മടങ്ങി.ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ നേതൃത്വത്തിലുള്ള സമരം നടന്നുവരുന്ന ഹോളി ഫെയ്ത് എച് ടു ഒ ഫ്‌ളാറ്റിലെത്തിയപ്പോഴാണ് സെക്രട്ടറിക്കു നേരെ പ്രതിഷേധം ഉണ്ടായത്.ഫ്‌ളാറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സെക്രട്ടറിയെ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് മതിലില്‍ നോട്ടീസ് ഒട്ടിച്ച് സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ മടങ്ങുകയായിരുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: സുപ്രിം കോടതിയെ വിവരം ധരിപ്പിക്കുന്നതില്‍ സമിതി പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി;സര്‍വ കക്ഷിയോഗത്തില്‍ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് കുഞ്ഞാലിക്കുട്ടി

16 Sep 2019 8:08 AM GMT
ഇന്ന് രാവിലെ ഫ്ളാറ്റിലെത്തിയ ഇരുവരോടും ഫ്ളാറ്റിലെ താമസക്കാര്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് വിശദമായി സംസാരിച്ചു.പൊളിക്കുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നവരോട് കാര്യങ്ങള്‍ ചോദിക്കാനോ അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനോപോലും തയാറാകാതെ ഇത്തരത്തില്‍ സ്ഥിതി വിശേഷം ഉണ്ടാക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഫ്‌ളാറ്റ് നില്‍ക്കുന്ന സ്ഥലം സിആര്‍ഇസഡ് രണ്ടില്‍ പെടുന്നതാണെന്നും മൂന്നിലല്ലെന്നുമാണ് ഫ്ളാറ്റുടമകള്‍ പറയുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Share it
Top