Top

You Searched For "kerala flood 2019"

പ്രളയം: വീട് നിര്‍മിച്ചു നല്‍കുമെന്ന് കൊല്ലം ജില്ലാ ജഡ്ജി

16 Aug 2019 1:24 PM GMT
വീട് നിര്‍മിക്കുന്നതിന് വേണ്ട തുക ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഭിഭാഷകര്‍ ,കോടതി ജീവനക്കാര്‍ ,അഭിഭാഷക ക്ലാര്‍ക്കുമാര്‍ എന്നിവരില്‍ നിന്നും സമാഹരിക്കും.

ദുരിതാശ്വാസ ക്യാംപില്‍ പണം പിരിവ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

16 Aug 2019 12:08 PM GMT
ക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ വ്യക്തമാക്കി. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി വര്‍ഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെത്തുടര്‍ന്ന് ക്യാംപിലെത്തിയത്.

കവളപ്പാറയില്‍നിന്ന് നാല് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരണം 37 ആയി, പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതം

16 Aug 2019 4:04 AM GMT
നാലുഭാഗമായി തിരിച്ച് 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.

50,000 കിലോ അരിയും അവശ്യവസ്തുക്കളും; വയനാടിന് സഹായഹസ്തവുമായി രാഹുല്‍

15 Aug 2019 5:43 PM GMT
ദുരിതബാധിതമേഖലകള്‍ സന്ദര്‍ശിച്ച് അവരുടെ ആവലാതികളും നൊമ്പരങ്ങളും നെഞ്ചേറ്റി മടങ്ങിയതിന് പിന്നാലെയാണ് അവശ്യസാധനങ്ങള്‍ വയനാട്ടിലെത്തിക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയത്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുംപെട്ട് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ജനതയെ കാണാന്‍ കഴിഞ്ഞ ദിവസമാണ് രാഹുല്‍ഗാന്ധി വയനാടും മലപ്പുറവും സന്ദര്‍ശിച്ചത്.

പ്രളയം: സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍ ശേഖരിച്ച സാധനസാമഗ്രികള്‍ നാളെ കയറ്റി അയയ്ക്കും

15 Aug 2019 2:39 PM GMT
തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ശേഖരിച്ച സാധനസാമഗ്രികളാണ് കയറ്റി അയയ്ക്കുന്നത്.

ഗാഡ‍്ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു: വിഎസ് അച്യുതനാന്ദൻ

15 Aug 2019 9:11 AM GMT
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോവുകയാണ്.

പശ്ചിമഘട്ടം തുരന്നു തീർക്കുന്നത് 5924 ക്വാറികൾ; അനുമതി 750 ക്വാറികൾക്ക്

15 Aug 2019 8:06 AM GMT
കേരളത്തില്‍ 7,157 ഹെക്ടര്‍ സ്ഥലത്ത് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി 2015ല്‍ കെഎഫ്ആര്‍ഐ നടത്തിയ പഠനം പറയുന്നു. മലബാറില്‍ 2483, മധ്യകേരളത്തില്‍ 1969, തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും ഖനനം നടത്തുന്നത്. 89 അതിഭീമന്‍ ക്വാറികളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

മഴ ശക്തി കുറഞ്ഞു; ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല

15 Aug 2019 2:06 AM GMT
തിരുവനന്തപുരം: കനത്ത മഴക്കെടുതി നേരിട്ട സംസ്ഥാനത്ത് മഴ ശക്തി കുറഞ്ഞു. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സ്ഥിതിയില്ലെന്നു...

ദുരിതാശ്വാസ നിധിക്കെതിരേ വ്യാജപ്രചരണം: അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

14 Aug 2019 3:53 PM GMT
ആകെ 32 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് അറിയിച്ചു

പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താനിരുന്ന പൊതു ജന പരാതി പരിഹാര അദാലത്ത് മാറ്റി വച്ചു

14 Aug 2019 3:35 PM GMT
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയില്‍ സംഭവിച്ച അതിരൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഗസ് 17 ന് പെരിന്തല്‍മണ്ണ താലൂക്കില്‍ വച്ച് നടത്താന്‍ നിശ്ച...

മഴക്കെടുതി; അടിയന്തിര സഹായമായി 25000 രൂപ നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

14 Aug 2019 2:44 PM GMT
തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ അപര്യാപ്തമെന്നും അടിയന്തിര സഹായമായി 25000 രൂപയെങ്കിലും നല്...

കേരളത്തിന് സഹായവുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി

14 Aug 2019 2:11 PM GMT
തിരുവനന്തപുരം: മഴക്കെടുതിയെ അതിജീവിക്കുന്ന കേരളത്തിനു സഹായഹസ്തവുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണ.മഴക്ക...

മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരും ഇന്ന് റെഡ് അലര്‍ട്ട്; അഞ്ചിടത്ത് ഓറഞ്ച്

14 Aug 2019 1:26 AM GMT
ബുധനാഴ്ച ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

പ്രളയക്കെടുതി: ഈരാറ്റുപേട്ട പൗരാവലി കലക്ഷന്‍ സെന്റര്‍ തുടങ്ങി

13 Aug 2019 5:41 PM GMT
നൂറുകണക്കിന് യുവാക്കളുടെ സജീവ സാന്നിധ്യം കൊണ്ട് കലക്്ഷന്‍ സെന്റര്‍ ശ്രദ്ധേയമാണ്

കവളപ്പാറയില്‍ നാല് മൃതദേഹം കൂടി കണ്ടെത്തി; സംസ്ഥാനത്ത് ആകെ മരണം 95 ആയി

13 Aug 2019 4:48 PM GMT
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച നാല് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. മേഖലയില്‍ മഴ കുറഞ്ഞതോടെ തിരച്ചില്‍ പുരോഗമിച്ചതോടെയാണ് കൂടുതല്‍ മൃതദ...

സർക്കാർ ദുരിതാശ്വാസ ക്യാംപ് സേവാഭാരതി ക്യാംപാക്കി സംഘപരിവാർ നുണപ്രചാരണം

12 Aug 2019 12:15 PM GMT
ഗായത്രി ഗിരീഷ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടത്തിയത്. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും നുണപ്രചാരണം പൊളിഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ഇപ്പോൾ നടന്ന ദുരന്തത്തിന് കാരണം സർക്കാർ: മാധവ് ഗാഡ്ഗിൽ

12 Aug 2019 11:00 AM GMT
ഒരു ചെറിയ വിഭാഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയേക്കുറിച്ച് സര്‍ക്കാര്‍ മറന്നു. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവണം.

76 മരണം ; 1639 ക്യാമ്പുകളിൽ 2,51,831 ദുരിതബാധിതർ ; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ

12 Aug 2019 7:15 AM GMT
സംസ്ഥാനത്ത്‌ ഇതുവരെ 76 മരണം സ്ഥിരീകരിച്ചു. 61 പേരെ കണ്ടെത്താനുണ്ട്‌. 1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതൽ ആളുകൾ ക്യാമ്പുകളിലുള്ളത് മലപ്പുറത്താണ്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല

11 Aug 2019 4:27 PM GMT
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ തിങ്കളാഴ്ച 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയും തിങ്കളാഴ്ചയും കേരള തീരത്ത് ശക്തമായ കാറ്റിനു സാധ്യത

11 Aug 2019 12:51 PM GMT
തിരുവനന്തപുരം: ഇന്നും നാളെയും കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു കേരള ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. പടിഞ്ഞാറ് ദിശയില...

മഴക്കെടുതി: എസ്ഡിപിഐ സ്വാതന്ത്ര്യദിന കാവലാള്‍ ജാഥകള്‍ മാറ്റിവച്ചു

11 Aug 2019 10:46 AM GMT
കോഴിക്കോട്: സംസ്ഥാനം മഴക്കെടുതിയില്‍ ദുരിതത്തിലായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും അടിയന്തര പ്രാധാന്യം നല്‍കി ആഗസ്...

ഇത് ഉള്ളില്‍ നിന്നുള്ള കണ്ണീര്; എല്ലാവരും ഭൂമിയുടെ അവകാശികള്‍ (വീഡിയോ)

11 Aug 2019 10:30 AM GMT
കനത്ത മഴ ദുരന്തം വിതച്ച മേഖലകളില്‍ ജീവന്‍ പണയം വച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുകയാണ് സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും മറ്റും. കേരളത്തിന്റെ വിവിധ...

തിരുവനന്തപുരം-പാലക്കാട് ട്രെയിന്‍ സര്‍വീസ് പുനനരാംഭിച്ചു

11 Aug 2019 8:45 AM GMT
പാലക്കാട്: കനത്ത മഴമൂലം യാത്ര തടസ്സപ്പെട്ട പാലക്കാട്-തിരുവനന്തപുരം ട്രെയിന്‍ സര്‍വീസ് ഗതാഗതം പുനനരാംഭിച്ചു. ഇതോടെ ഈ റൂട്ടില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ ഓട...

കോട്ടക്കുന്ന് ഉരുള്‍പൊട്ടല്‍: രണ്ടു മൃതദേഹം കണ്ടെത്തി

11 Aug 2019 7:31 AM GMT
ഗീതു(22), ധ്രുവന്‍(രണ്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്

'സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ പണമുണ്ട്'; പ്രളയ സഹായത്തില്‍ ഉടക്കുമായി വി മുരളീധരന്‍

11 Aug 2019 5:09 AM GMT
കേരളം ഇതുവരെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കഴിഞ്ഞ മഹാപ്രളയ കാലത്തും കേരളത്തിനുള്ള വിദേശ സഹായം ഉള്‍പ്പടെ കേന്ദ്രം ഇടപ്പെട്ട് തടഞ്ഞത് വന്‍ വിവാദമായിരുന്നു.

കവളപ്പാറയില്‍ സൈന്യം എത്തി; കണ്ടെത്താനുള്ളത് 54 പേരെ

11 Aug 2019 4:27 AM GMT
കവളപ്പാറയില്‍ 63 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആറുപേരുടെ മൃതദേഹം ആണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട പലരും സ്വന്തം നിലക്ക് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ദാരുണമായ കാഴ്ചകളും കവളപ്പാറയില്‍ ഉണ്ടായിരുന്നു.

ഇന്നും നിരവധി ട്രെയ്‌നുകള്‍ റദ്ദാക്കി; ട്രാക്കുകളില്‍ പരിശോധന നടത്തും

11 Aug 2019 2:21 AM GMT
ഇന്ന് ഏഴ് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും ചില സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മഴയുടെ ശക്തി കുറയുന്നു; ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

11 Aug 2019 1:50 AM GMT
ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴ കുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.

ദുരിതപ്പെയ്ത്ത്; മരണം 60 കടന്നു; ക്യാംപുകളില്‍ രണ്ടു ലക്ഷത്തോളം പേര്‍

11 Aug 2019 12:59 AM GMT
ദിവസങ്ങളായി തുടരുന്ന പെരുമഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 60 കടന്നു; ശനിയാഴ്ച്ച വൈകീട്ട് 3 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1318 ക്യാംപുകളിലായി 1,65,519 പേരാണ്.

ക്യാംപുകളില്‍ ഒന്നരലക്ഷം പേര്‍; അവശ്യവസ്തുക്കള്‍ക്കായി കേണ് മലബാര്‍

10 Aug 2019 6:25 PM GMT
ക്യാംപുകളിലൊന്നും കുടിവെള്ളം പോലും വേണ്ട രീതിയില്‍ ലഭ്യമാകുന്നില്ല. പ്രളയവും ഉരുള്‍പ്പൊട്ടലും ഏറ്റവും കൂടുതല്‍ ബാധിച്ച മലപ്പുറം, വയനാട്, കോഴിക്കോട്, എറണാകുളം, ജില്ലകളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായുള്ളത്

മഴയും മരണവും നല്‍കുന്ന പാഠം

10 Aug 2019 4:33 PM GMT
ദുരന്തങ്ങള്‍ മനുഷ്യനിര്‍മിതമെങ്കില്‍ നമുക്ക് ആത്മാര്‍ഥമായി കരയാന്‍ കഴിയുമോ?. പ്രസ്താവനകളിലും പ്രസംഗങ്ങളിലും പ്രതിജ്ഞകളിലും ഒതുങ്ങാതെ പ്രകൃതി...

പെരുമഴയിലെ കണ്ണീര്‍പ്പുഴകള്‍; പ്രളയത്തിന്റെ നേര്‍ക്കാഴ്ച്ച

10 Aug 2019 3:26 PM GMT
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: അബ്ദുല്‍ സലാം പാറേമ്മല്‍

കല്ലായിയില്‍ ബൈക്കിന് മുകളില്‍ മരം വീണ് മധ്യവയസ്‌കന്‍ മരിച്ചു

10 Aug 2019 12:45 PM GMT
കോഴിക്കോട്: കല്ലായിയില്‍ ബൈക്കിന് മുകളില്‍ മരം വീണ് മധ്യവയസ്‌കന്‍ മരിച്ചു. കല്ലായി ഫ്രാന്‍സിസ് റോഡ് നിതാ നിവാസില്‍ അബ്ദുര്‍റഹ്മാന്റെ മകന്‍ മുഹമ്മദ് സാല...

കവളപ്പാറയില്‍ വീണ്ടും ഉരുള്‍പ്പൊട്ടി; രക്ഷാപ്രവര്‍ത്തനം നിര്‍ത്തി

10 Aug 2019 10:47 AM GMT
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി സൈന്യമെത്തി.

ഉരുള്‍പൊട്ടലില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട് പൂതാനി അബ്ദുല്‍ കരീം; ഭാര്യയടക്കം രണ്ട് പേരെ കാണാതായി

10 Aug 2019 10:33 AM GMT
വീടിന്റെ പുറകിലൂടെ വന്‍ശബ്ദത്തോടെ മല അടര്‍ന്നുവരുന്നത് കണ്ട് ഓടിരക്ഷപ്പെടാന്‍ തുടങ്ങുംമുമ്പ് മൂവരും മണ്ണിനടിയില്‍ പുതഞ്ഞ് കഴിഞ്ഞിരുന്നു. മീറ്ററുകളോളം തെറിച്ചുപോയ കരീം ശക്തമായ ജലപ്രവാഹത്തിനിടെ മുകളിലേക്ക് ഉയര്‍ന്നു.ഇതിനിടെ വീണ്കിടക്കുന്ന കമുകില്‍ പിടികിട്ടിയത് കൊണ്ട് ജീവന്‍ ബാക്കിയായി.
Share it