You Searched For "high range"

ബുള്ളറ്റില്‍ ഹൈറേഞ്ച് സാഹസികതയ്‌ക്കൊരുങ്ങി ആന്‍ഫിയും മെഴ്സിയും

16 Jan 2020 11:35 AM GMT
ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഓഫ് റോഡുകളില്‍ ഒന്നാണ് പാല്‍കുളമേട്. സമുദ്ര നിരപ്പില്‍ നിന്ന് 3125 അടി ഉയരമുള്ള പാല്‍ക്കുളമേട് ഇടുക്കി ജില്ലയിലാണ്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്. ഓഫ് റോഡ് റൈഡ് ഇഷ്ടപെടുന്നവര്‍ പാല്‍ക്കുളമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂര്‍ത്തിയാക്കുന്നവര്‍ അപൂര്‍വം. ഉരുളന്‍ കല്ലുകളും വഴുക്കലും ചെങ്കുത്തായ കയറ്റങ്ങളും നിറഞ്ഞ തീര്‍ത്തും അപകടം നിറഞ്ഞ പാതയാണിത്. പാതി വഴിയില്‍ ദൗത്യം ഉപേക്ഷിച്ച് മടങ്ങുന്നവരും ഏറെയാണ്. 40 കിലോമീറ്റര്‍ ഓഫ് റോഡാണിത്. കൊടും കാടിന് നടുവിലൂടെയാണ് രണ്ട് വനിതകള്‍ മാത്രമടങ്ങുന്ന സംഘത്തിന്റെ യാത്ര. ജീപ്പുകള്‍ പോലും അതീവ സാഹസികമായാണ് ഈ വഴിയില്‍ ഓഫ് റോഡ് റൈഡ് നടത്തുന്നത്
Share it
Top