Top

You Searched For "executive committee"

നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം ഒത്തു തീര്‍പ്പിലേക്ക്; നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കും

3 March 2020 5:14 PM GMT
അഭിനേതാക്കളുടെ സംഘടനയായ അമ്മ നിര്‍വാഹക സമിതിയുടെ യോഗത്തിലാണ് പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് തീരുമാനമെടുത്തത്. ചിത്രീകരണം മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് യോഗത്തില്‍ വ്യവസ്ഥയുണ്ടാക്കിയിരിക്കുന്നത്. ഇത് ഷെയിന്‍ നിഗം അംഗീകരിച്ചിട്ടുണ്ട്. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം ചര്‍ച്ച നടക്കും.

ഷെയിന്‍ നിഗം വിഷയം: തര്‍ക്കത്തിന് പരിഹാരമായില്ല;അമ്മ സംഘടന യോഗം ചൊവ്വാഴ്ച

29 Feb 2020 7:29 AM GMT
ഷെയിന്‍ നിഗമിനെ അമ്മ സംഘടന യോഗത്തിലേക്ക് വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യും. ഇതിനു ശേഷം നിര്‍മതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായും അമ്മ ഭാരവാഹികള്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് വിവരം.പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയിന്‍ നിഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രീകരണം മുടങ്ങിപോയ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ താന്‍ തയാറാണെന്ന് കാട്ടി നിര്‍മാതാവിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍. ഇതിനൊപ്പം മുടങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ കാര്യത്തിലും വെയിലും കൂര്‍ബാനിയും ചിത്രീകരണം മുടങ്ങിയതോടെ നിര്‍മാതാക്കള്‍ക്ക് നേരിട്ട നഷ്ടത്തിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
Share it