You Searched For "babari case"

ബാബരി മസ്ജിദ് വിധിക്കെതിരേ മാവോവാദികളുടെ ഭാരത്ബന്ദ്

5 Dec 2019 6:14 PM GMT
എട്ടാം തിയ്യതിയിലെ ഭാരത്ബന്ദിന്റെ മുന്നോടിയായി ഡിസംബര്‍ ആറിനും ഏഴിനും വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും.

ബാബരി വിധി: ജംഇയത്ത് ഉലമ എ ഹിന്ദ് പുനപ്പരിശോധന ഹരജി നല്‍കി

2 Dec 2019 10:34 AM GMT
ജംഇയ്യത്ത് ഉലമ എ ഹിന്ദിന് പുറമെ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും (എഐഎംപിഎല്‍.ബി) ഈ മാസം ഒമ്പതിനു മുമ്പ് പുനപ്പരിശോധന ഹരജി സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാബരി കേസ്: മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി പുനപ്പരിശോധനാ ഹരജി നല്‍കും

21 Nov 2019 7:09 AM GMT
കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുല്ല, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുല്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദും ഹഫീസ് റിസ്വാന്‍ എന്നിവരാണ് പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ഒരുങ്ങുന്നത്.

ബാബരി : സുപ്രിം കോടതി വിധിക്കെതിരേ പ്രസംഗിച്ച രണ്ടു വനിത കൾക്കെതിരെ ഹൈദ്രാബാദില്‍ രാജ്യ ദ്രോഹ ക്കേസ്

16 Nov 2019 4:06 AM GMT
ഹൈദരാബാദില സെയ്ദാബാദിലെ ജീവന്‍യാര്‍ ജുംഗ് കോളനിയിലെ ജില്ലെ ഹുമ, സഹോദരി സബിസ്ത എന്നിവ രുടേ പേരിലാണ് കേസ്.

ബാബരി മസ്ജിദ് തകർത്ത കേസ് പിൻവലിക്കണമെന്ന് ഹിന്ദു മഹാസഭ

13 Nov 2019 4:31 AM GMT
1992ലെ ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട മറ്റുസംഭവങ്ങളിലും കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷി’കളായി പ്രഖ്യാപിക്കണമെന്നും ഹിന്ദുമഹാസഭാ ദേശീയാധ്യക്ഷൻ ചൊവ്വാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ബാബരി കേസ്: സുപ്രിംകോടതി വിധി അംഗീകരിക്കുന്നുവെന്ന് ഇഖ്ബാല്‍ അന്‍സാരി

9 Nov 2019 9:59 AM GMT
ന്യൂഡല്‍ഹി: ബാബരി കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നുവെന്നും കോടതിയെയും അതിന്റെ തീരുമാനങ്ങളെയും മാനിക്കുന്നുവെന്നും പ്രധാന...

ബാബരി മസ്ജിദ് കേസ്: നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്ന് വ്യക്തമാക്കുന്ന വിധിയെന്ന് മോദി

9 Nov 2019 9:12 AM GMT
ഈ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ ആയി കാണരുത്. രാംഭക്തിയാവട്ടെ റഹീംഭക്തിയാവട്ടെ നമ്മള്‍ രാഷ്ട്രഭക്തിയുടെ ആത്മാവ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നത് അത്യന്താപേക്ഷിതമാണ്. സമാധാനവും സൗഹാര്‍ദവും പുലരട്ടെ...' മോദി ട്വീറ്റ് ചെയ്തു.

ബാബരി മസ്ജിദ്: സുപ്രീം കോടതിയിലെ വാദങ്ങള്‍ ഇങ്ങിനെ -നീതി കാത്തിരിക്കുന്ന ഇന്ത്യ

9 Nov 2019 5:09 AM GMT
ചരിത്രപ്രധാനമായ ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയ വാദങ്ങള്‍ ചുവടെ

ബാബരി മസ്ജിദ് കേസ് നാള്‍വഴി: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കവും നിയമയുദ്ധവും

9 Nov 2019 4:43 AM GMT
1885ല്‍ ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. നീണ്ട 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനുശേഷമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്ന അഞ്ച് ജഡ്ജിമാര്‍ ഇവര്‍

9 Nov 2019 3:20 AM GMT
സാങ്കേതികമായി ഒരു ഭൂമിക്കേസ് മാത്രമാണെങ്കിലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഒരു ഭരണഘടനാ ബഞ്ച് രൂപീകരിക്കുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷന്‍, അബ്ദുല്‍ നസീര്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

ബാബരി വിധിക്ക് കാതോര്‍ത്ത് രാജ്യം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം;സുരക്ഷ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്

8 Nov 2019 4:55 AM GMT
സുരക്ഷാ സേനയ്ക്ക് വേണ്ടി 300 സ്‌കൂളുകളും ഏറ്റെടുത്തിട്ടുണ്ട്. യുപിയിലേയ്ക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബാബരി മസ്ജിദ് കേസ് വിധി: മാധ്യമങ്ങള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി എന്‍ബിഎസ്എ

6 Nov 2019 9:55 AM GMT
ബാബരി കേസുമായി ബന്ധപ്പെട്ട ഏതൊരു വാര്‍ത്തയും പ്രകോപനപരമാവാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമുദായിക ഐക്യവും രാജ്യത്തിന്റെ മതേതര ധാര്‍മികതയും പൊതുജനതാല്‍പര്യവും സംരക്ഷിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് നല്‍കുന്നതെന്ന് കര്‍ശനമായി ഉറപ്പുവരുത്തണം.

ബാബരി മസ്‌ജിദ്‌ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന്‌ എന്‍ബിഎസ്‌എ നിർദേശം

18 Oct 2019 9:42 AM GMT
ബാബരി മസ്ജിദ് സംബന്ധിച്ച വാർത്ത റിപോർട്ട്‌ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. വരാനിരിക്കുന്ന കോടതി വിധിയെ സംബന്ധിച്ച്‌ ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും രണ്ടു പേജുള്ള നിർദേശത്തിൽ ആവശ്യപ്പെടുന്നു.

ബാബരി: മധ്യസ്ഥ സമിതി റിപോര്‍ട്ട് ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിച്ചേക്കും

17 Oct 2019 1:11 AM GMT
ഭരണഘടനാ ബെഞ്ച് ഇന്ന് ചേംബറിലിരിക്കുമെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ അറിയിച്ചു. കേസില്‍ 40 ദിവസം നീണ്ട മാരത്തണ്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്.

ബാബരി കേസിലെ പിന്‍മാറ്റ അപേക്ഷ വ്യക്തിപരമെന്ന് സൂചന

16 Oct 2019 3:27 PM GMT
വഖ്ഫ് സ്വത്തുക്കളുടെ വില്‍പ്പനയിലും കൈമാറ്റത്തിലും തിരിമറി നടത്തിയെന്ന് ആരോപിച്ച് ഒക്ടോബര്‍ 12നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിരുന്നു. വഖ്ഫ് ഭൂമി ഇടപാട് സംബന്ധിച്ച പരാതിയില്‍ അലഹബാദിലും ലക്‌നോയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാലുദിവസം മുമ്പ് യുപി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ബാബരി ഭൂമി തര്‍ക്കക്കേസില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് സിബിഐ അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന സംശയങ്ങള്‍ക്കു പിന്നാലെയാണ് വഖ്ഫ് ബോര്‍ഡ്് ചെയര്‍മാന്റെ പിന്‍മാറ്റം.

ബാബരി മസ്ജിദ് കേസില്‍ വാദം ഇന്നവസാനിക്കും; വിധി നവംബര്‍ 17ന് മുമ്പ്

16 Oct 2019 1:30 AM GMT
1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്നും ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് കഥകള്‍ക്കപ്പുറം ഒരു തെളിവുമില്ലെന്നും സുന്നി വഖഫ് ബോര്‍ഡ് വാദിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ വിധി പറയാനിരിക്കുന്നത് രാജ്യത്തെ പിടിച്ചുകുലുക്കിയ മൂന്നു കേസുകളില്‍

15 Oct 2019 6:43 AM GMT
ബാബരി മസ്ജിദ് തര്‍ക്ക ഭൂമി കേസ്, ശബരിമല സ്ത്രീ പ്രവേശന കേസ്, റഫാല്‍ അഴിമതി കേസ് എന്നിവയിലാണ് വിരമിക്കുന്നതിന് മുമ്പ് ലഭിക്കുന്ന 18 പ്രവര്‍ത്തി ദിനങ്ങള്‍ ഉപയോഗിച്ച് ഗൊഗോയിക്ക് വിധി പറയാനുള്ളത്.

ബാബരി കേസ്: വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ് സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി

14 Oct 2019 7:20 PM GMT
അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം വാദം പൂര്‍ത്തിയാകുകയും നവംബര്‍ 17നകം വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അസമിനു പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ ജനം ചെറുത്തു തോല്‍പ്പിക്കണം: പോപുലര്‍ഫ്രണ്ട്

22 Sep 2019 5:52 AM GMT
രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കണമെന്ന ആവശ്യം വ്യാപകമാവുന്ന സാഹചര്യത്തില്‍ അസമിന് പുറത്തേക്ക് എന്‍ആര്‍സി വ്യാപിപ്പിക്കുന്നതിനെ എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കണമെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

ബാബരി കേസ്: മുസ്‌ലിംകള്‍ക്കായി ഹാജരായതിനു രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ പ്രഫസര്‍ മാപ്പു പറഞ്ഞു

19 Sep 2019 12:36 PM GMT
ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകള്‍ക്കായി ഹാജരായതിലൂടെ രാജീവ് ധവാന്‍ സ്വന്തം വിശ്വാസത്തെ വഞ്ചിച്ചുവെന്നും മതനിന്ദക്ക് ധവാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നുമായിരുന്നു പ്രഫസറുടെ ഭീഷണി

ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചതിന് ഭീഷണി: മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ സമീപിച്ചു

31 Aug 2019 1:34 AM GMT
ബാബരി മസ്ജിദ് കേസില്‍ മുസ് ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിലൂടെ രാജീവ് ധവാന്‍ തന്റെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണെന്ന് 88 കാരനായ പ്രഫസര്‍ കത്തില്‍ ആരോപിച്ചു. സഞ്ജയ് കലായ് ബജ്രംഗി എന്നയാള്‍ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും രാജീവ് ധവാന്‍ പരാതിയില്‍ പറയുന്നു.

ബാബരി ഭൂമി കേസ്: സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും

6 Aug 2019 5:41 AM GMT
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ദിവസേന വാദം കേള്‍ക്കല്‍ ഇന്നു തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ...

ബാബരി ഭൂമി കേസ്: ഇനി മധ്യസ്ഥത വേണ്ട; ആറ് മുതല്‍ വാദം കേള്‍ക്കും

2 Aug 2019 9:57 AM GMT
സുപ്രിംകോടതി മുന്‍ ജഡ്ജി എഫ് എം ഐ ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേസില്‍ മധ്യസ്ഥത വഹിച്ചത്. ജീവനകല ആചാര്യന്‍ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒമ്പതു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിംകോടതി

19 July 2019 9:38 AM GMT
ഈ വര്‍ഷം സപ്തംബറില്‍ റിട്ടയര്‍ ചെയ്യാനിരുന്ന ജഡ്ജിയുടെ കാലാവധി 2020 മാര്‍ച്ച് വരെ നീട്ടാനും സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നത് ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കണം.

ബാബരി കേസില്‍ ആഗസ്ത് രണ്ടുമുതല്‍ വാദം കേള്‍ക്കും; മധ്യസ്ഥസമിതി റിപോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് സുപ്രിംകോടതി

18 July 2019 6:24 AM GMT
ജസ്റ്റിസ് എഫ് എം ഖലിഫുല്ല അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥസമിതി സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാബരി കേസ്: മധ്യസ്ഥസമിതി റിപോര്‍ട്ട് 18നകം സമര്‍പ്പിക്കണമെന്ന് സുപ്രിംകോടതി

11 July 2019 6:06 AM GMT
മധ്യസ്ഥചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഹരജി ഉടന്‍ പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.

ബാബരി ഭൂമി തര്‍ക്കം; വേഗത്തില്‍ വാദം കേള്‍ക്കണെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിം കോടതി

9 July 2019 11:17 AM GMT
വിഷയം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അറിയിച്ചു.

ബാബരി കേസ്: മധ്യസ്ഥരെ നിയോഗിച്ച സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ്

9 March 2019 5:40 AM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മധ്യസ്ഥസമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധിക്കെതിരേ ആര്‍എസ്എസ് രംഗത്ത്. സുപ്രീംകോടതി തീരുമാനം അമ്പരിപ്പിച്ചതായി...

ബാബരി ഭൂമി തര്‍ക്ക കേസ്: അന്തിമ വാദത്തിന്റെ തിയ്യതിയില്‍ തീരുമാനം ഇന്ന്

26 Feb 2019 3:04 AM GMT
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് എത്ര വേഗത്തില്‍ തീര്‍ക്കണമെന്നത് സംബന്ധിച്ച കാര്യത്തിലും തീരുമാനമുണ്ടാവും.

ബാബരി മസ്ജിദ് ക്യാംപയിന്‍: എസ്ഡിപിഐ ദക്ഷിണ കന്നട ജില്ലാ പ്രസിഡന്റിനെതിരേ പോലിസ് കേസ്

6 Feb 2019 7:28 AM GMT
ജില്ലാ പ്രസിഡന്റ് അത്താഉല്ല ജോക്കത്തെയ്‌ക്കെതിരേയും ജില്ലയിലെ ഏതാനും പ്രവര്‍ത്തകര്‍ക്കെതിരേയും കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന ഐപിസി 153ാം വകുപ്പ് പ്രകാരമാണ് ഉള്ളാള്‍ പോലിസ് കേസെടുത്തിരിക്കുന്നത്.

വെടിയേല്‍ക്കേണ്ടിവന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്രം നിര്‍മ്മിക്കും: സ്വാമി സ്വരൂപാനന്ദ് സരസ്വതി

31 Jan 2019 9:42 AM GMT
ക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തെ ഹിന്ദുക്കളെല്ലാം മുന്നോട്ടു വരണമെന്നും പരം ധരം സദസില്‍ വെച്ച് സ്വരൂപാനന്ദ് പറഞ്ഞു

ജസ്റ്റിസ് ബോബ്‌ഡെയുടെ അസാന്നിധ്യം; ബാബരി ഭൂമി തര്‍ക്ക കേസ് 29ന് വാദം കേള്‍ക്കില്ല

27 Jan 2019 2:48 PM GMT
ബെഞ്ചില്‍ കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എന്‍ വി രമണ, യു യു ലളിത് എന്നിവരെ ഒഴിവാക്കി ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു.

ബാബരി മസ്ജിദ് കേസ് ബെഞ്ചില്‍ രണ്ടു പുതിയ ജഡ്ജിമാര്‍; വാദംകേള്‍ക്കല്‍ ചൊവ്വാഴ്ച്ച

25 Jan 2019 2:06 PM GMT
ജസ്റ്റിസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരാണ് പുതുതായി ബെഞ്ചില്‍ ഉള്‍പ്പെട്ടവര്‍. മുമ്പ് ബാബരി കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കീഴിലുള്ള ബെഞ്ചില്‍ രണ്ടുപേരും അംഗങ്ങളായിരുന്നു.

ബാബരി കേസ് 29ലേക്ക് മാറ്റി; ജസ്റ്റിസ് യു യു ലളിത് പിന്‍മാറി

10 Jan 2019 5:38 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രിം കോടതിയുടെ തീരുമാനം ഏറെ നിര്‍ണായകമാവും
Share it
Top