Top

You Searched For "Ernakulam"

നെട്ടൂരില്‍ ഫഹദിന്റെ കൊലപാതകം: ലഹരിമാഫിയ സംഘത്തിലെ 14 പ്രതികള്‍ പിടിയില്‍

17 Sep 2020 3:24 PM GMT
ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ജെയ്സണ്‍ (25), കലവൂര്‍ സ്വദേശി നിതിന്‍ (24), നെട്ടൂര്‍ സ്വദേശി റോഷന്‍ (30), മരട് സ്വദേശി ജീവന്‍ (32), മരട് സ്വദേശി വര്‍ഗീസ് (24),നെട്ടൂര്‍ സ്വദേശി വിജിത്ത് (33), കുമ്പളം സ്വദേശി ഫെബിന്‍ (34), കുണ്ടന്നൂര്‍ സ്വദേശി നിഷാദ് (21), കുണ്ടന്നൂര്‍ സ്വദേശി നിവിന്‍ (24), വടക്കന്‍ പറവൂര്‍ സ്വദേശി പ്രമോദ് (38), കുണ്ടന്നൂര്‍ സ്വദേശി രാഹുല്‍ കൃഷ്ണ (25), കുമ്പളം സ്വദേശി ശങ്കനാരായണന്‍ (35), മരട് സ്വദേശി ജെഫിന്‍ (23), കുമ്പളം സ്വദേശി സുജിത്ത് (32) എന്നിവരാണ് നെട്ടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ പ്രമോദും ജെഫിനും പ്രതികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരാണ്

കൊവിഡ്: എറണാകുളത്ത് രോഗബാധിതരില്‍ 60 ന് മുകളില്‍ പ്രായമുള്ളവര്‍ 10 ശതമാനത്തില്‍ താഴെ മാത്രം

16 Sep 2020 7:01 AM GMT
ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആകുന്ന രോഗികളില്‍ 60.8% പേരും പുരുഷന്മാര്‍.ആകെയുള്ള രോഗികളില്‍ 22.77% പേര്‍ 21-31 വയസിനിടയില്‍ പ്രായമുള്ളവര്‍. 31-41 വയസിനിടയിലുള്ള 18.89% പേര്‍ പോസിറ്റീവ് ആയി. 100 പരിശോധനകളില്‍ 8.24 പേരുടെ പരിശോധന ഫലം പോസിറ്റീവ് ആകുന്നു

എറണാകുളം ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൊവിഡ് ; 125 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

7 Sep 2020 2:02 PM GMT
സമ്പര്‍ക്കം വഴിഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഒമ്പതു പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.തൃക്കാക്കര,പള്ളുരുത്തി,മട്ടാഞ്ചേരി,വടവുകോട് മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

കൊവിഡ് : എറണാകുളത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ കര്‍ശനമാക്കും : മന്ത്രി വി എസ് സുനില്‍കുമാര്‍

7 Sep 2020 1:02 PM GMT
ശരാശരി 350 മുതല്‍ 400 വരെ രോഗികള്‍ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണം.ഓഗസ്റ്റ് മാസത്തില്‍ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു.ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ പൊതു ഗതാഗത സംവിധാനം വര്‍ധിച്ചു. അതിനാല്‍ അതീവ ജാഗ്രത പാലിക്കണം

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; 35 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

2 Sep 2020 4:19 PM GMT
കോഴിക്കോട്ടു സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീര്‍, ജാഫര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ആലുവ ടൗണില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഘം എക്‌സൈസിന്റെ പിടിയിലായത്

എറണാകുളം ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കൊവിഡ്; 131 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

2 Sep 2020 1:40 PM GMT
ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ഒരു ഐ എന്‍ എച്ച് എസ് സഞ്ജീവനിയിലെ ഉദ്യോഗസ്ഥനും അഞ്ച് നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.ചെല്ലാനം,ചെങ്ങമനാട്,തൃക്കാക്കര,ആലങ്ങാട്, മട്ടാഞ്ചേരി,സൗത്ത് വാഴക്കുളം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെല്ലാനം മേഖലയില്‍ ഇടവേളയക്ക് ശേഷം ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൊവിഡ്; 186 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

23 Aug 2020 2:14 PM GMT
14 പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

എറണാകുളം ചമ്പക്കര മാര്‍ക്കറ്റ് നാളെ തുറക്കും; കര്‍ശന നിയന്ത്രണങ്ങള്‍

23 Aug 2020 10:26 AM GMT
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലക്ക് ജൂണ്‍ നാലിനാണ് മാര്‍ക്കറ്റ് അടച്ചത്.

ഓണത്തിന് പൂക്കളമൊരുക്കാന്‍ ചേന്ദമംഗലത്തിന്റെ സ്വന്തം ചെണ്ടുമല്ലി പൂക്കള്‍

20 Aug 2020 9:49 AM GMT
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പൂക്കൃഷി.പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി പതിനായിരത്തോളം തൈകളാണ് കൃഷിഭവന്‍ ഹരിത ഇക്കോ ഷോപ്പ് വഴി നല്‍കിയത്. ഓണക്കാലത്ത് ചേന്ദമംഗലം പഞ്ചായത്തിനു പുറമെ മറ്റു സ്ഥലങ്ങളിലേക്ക് കൂടി വിതരണം നടത്തുന്നതിന് ആവശ്യമുള്ള ഏകദേശം നാല് ടണ്‍ വരെ പൂക്കള്‍ പഞ്ചായത്തില്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

കൊവിഡ്: എറണാകുളത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചു

20 Aug 2020 7:10 AM GMT
കൊവിഡ് പൊസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന സൗത്ത് അടുവാശ്ശേരി പെരിയപറമ്പില്‍ അഹമ്മദുണ്ണി (65)യാണ് ഇന്ന് മരിച്ചത്

എറണാകുളം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൊവിഡ് ; 222 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

19 Aug 2020 2:22 PM GMT
ഇന്ന് സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരില്‍ ആറു പേര്‍ നാവിക ഉദ്യോഗസ്ഥരാണ്.ഉദയംപേരൂര്‍,കുമ്പളങ്ങി,കോതമംഗലം,ചെല്ലാനം,ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി,തൃക്കാക്കര,തോപ്പുംപടി,പള്ളുരുത്തി,വാരപ്പെട്ടി,സൗത്ത് വാഴക്കുളം മേഖലയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്

കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച സംഭവം; പ്രതി പിടിയില്‍

18 Aug 2020 3:50 PM GMT
കൊച്ചി കണ്ണമാലി കല്ലുവീട്ടില്‍ അലി (അലന്‍-29)നെയാണ് എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്

എറണാകുളം ജില്ലയില്‍ ഇന്ന് 129 പേര്‍ക്ക് കൊവിഡ് ; 124 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ

17 Aug 2020 2:03 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത് ഫോര്‍ട്ട്കൊച്ചി,ആയവന,എടത്തല,കളമശ്ശേരി,കോതമംഗലം,പള്ളുരുത്തി മേഖലയിലാണ്.

എറണാകുളത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തായ്ക്കാട്ടുകര കുന്നുംപുറം സ്വദേശി

13 Aug 2020 6:22 AM GMT
എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര കുന്നുംപുറം മനയ്ക്കപറമ്പില്‍ അബ്ദുല്‍ ഖാദര്‍ (73) ആണ് മരിച്ചത്.മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

എറണാകുളം ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കൊവിഡ് ; 116 പേര്‍ക്കും സമ്പര്‍ക്കം വഴി

12 Aug 2020 1:50 PM GMT
അഞ്ചു പേര്‍ വിദേശം, ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.സമ്പര്‍ക്കം വഴി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.ഫോര്‍ട്ട് കൊച്ചി,ചെല്ലാനം,തൃക്കാക്കര,വെണ്ണല മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്

കൊവിഡ്: എറണാകുളത്ത് വീണ്ടും മരണം;മരിച്ചത് ആലുവ സ്വദേശി

11 Aug 2020 5:09 AM GMT
കൊവിഡ് പോസിറ്റീവായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം ഡി ദേവസി (75)യാണ് ഇന്ന് മരിച്ചത്

കനത്ത മഴ; എറണാകുളം ജില്ലയില്‍ പരക്കെ നാശം

9 Aug 2020 10:33 AM GMT
കൊച്ചി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ജില്ലയില്‍ പല ഭാഗങ്ങളിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ഇതുവരെ ആറ് വ...

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു

8 Aug 2020 4:43 AM GMT
ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രഥാന്‍(25) ഭാര്യ സിലക്കാര പ്രഥാന്‍(23) എന്നിവരാണ് മരിച്ചത്.ഓടയ്ക്കാലി നൂലേലിയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ മുറിയ്ക്കുള്ളലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്

കനത്ത മഴ: മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

7 Aug 2020 4:51 AM GMT
ആലുവ ശിവരാത്രി മണപ്പുറം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ക്ഷേത്രത്തിന്റെ മേല്‍ക്കുരവരെ വെള്ളത്തിലായി.മംഗലപ്പുഴയില്‍ വെള്ളം ഉയരുന്നത് വാണിംഗ് ലെവലിലേക്ക് അടുക്കുന്നു.എറണാകുളം ജില്ലയിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു.ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാരും അടിയന്തരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി

എറണാകുളത്ത് ഇന്ന് 73 പേര്‍ക്ക് കൊവിഡ്; 59 പേര്‍ക്ക് സമ്പര്‍ക്കം വഴി

6 Aug 2020 2:02 PM GMT
14 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ ആറു പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരും അഞ്ചു പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.14 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.ഇതില്‍ ആറു പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരും അഞ്ചു പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്.

എറണാകുളത്ത് വള്ളംമറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

6 Aug 2020 3:30 AM GMT
നായരമ്പലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

എറണാകുളത്ത് ഇന്ന് 120 പേര്‍ക്ക് കൊവിഡ്; 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

5 Aug 2020 1:55 PM GMT
സമ്പര്‍ക്കം വഴി ഇന്ന് രോഗം ഏറ്റവും അധികം സ്ഥിരീകരിച്ചത് ഫോര്‍ട് കൊച്ചി,മട്ടാഞ്ചേരി, പള്ളുരുത്തി,നെല്ലിക്കുഴി മേഖലകളിലാണ്.19 പേര്‍ക്കാണ് ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേര്‍ നിലവില്‍ ഫോര്‍ട് കൊച്ചിയില്‍ താമസിക്കുന്ന ഒറീസ സ്വദേശിനികളാണ്.പള്ളരുത്തിയില്‍ ആറു പേര്‍ക്കും മട്ടാഞ്ചേരിയില്‍ എട്ടു പേര്‍ക്കും,നെല്ലിക്കുഴിയില്‍ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കോലഞ്ചേരിയില്‍ വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച സംഭവം: സ്ത്രീയടക്കം മൂന്നു പേര്‍ അറസ്റ്റില്‍

5 Aug 2020 5:17 AM GMT
എടത്തല ചെമ്പറക്കിയില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി(48), എരുപ്പച്ചിറ യില്‍ താമസിക്കുന്ന ഓമന(52),ഇവരുടെ എളയ മകന്‍ മനോജ് എ്ന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പുത്തന്‍ കുരിശ് സി ഐ സാജന്‍ സേവ്യര്‍ പറഞ്ഞു.ബലാല്‍സംഗം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയാണ് മൂന്നുപേരെയും അറസ്റ്റു ചെയ്തിരിക്കുന്നത്. കുടുതല്‍ പേരുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും സി ഐ പറഞ്ഞു

ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടി ചികില്‍സ ലഭിക്കാതെ മരിച്ച സംഭവം കേരളത്തിന് അപമാനം : എസ്ഡിപിഐ

3 Aug 2020 5:04 AM GMT
പനിയും ശ്വാസതടസവുമായി ചികില്‍സക്ക് എത്തിയ രോഗിയെ വാഹനത്തില്‍ വന്ന് പരിശോധിക്കാന്‍ പോലും തയ്യാറാവാത്തത് മൂലം സെക്യൂരിറ്റി ജീവനക്കാരന്‍ വിജയകുമാര്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇപ്പോള്‍ കടുങ്ങല്ലൂര്‍ സ്വദേശിയായ മൂന്ന് വയസ്സ്‌കാരന്‍ പ്രത്യുരാജാണ് ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി വ്യക്തമാക്കി

എറണാകുളത്ത് ഇന്ന് 34 പേര്‍ക്ക് കൊവിഡ്; 69 പേര്‍ക്ക് രോഗ മുക്തി

30 July 2020 1:20 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് 479 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

ബലിപെരുന്നാള്‍: എറണാകുളത്ത് ഇളവുകള്‍ അനുവദിച്ചു

30 July 2020 12:48 PM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റു പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബലി പെരുന്നാള്‍ പ്രമാണിച്ചു ഇന്നും നാളെയും ഇളവുകള്‍ പ്രഖ്യാപിച്ചു

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 83 പേര്‍ക്ക്; 66 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

29 July 2020 2:45 PM GMT
17 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.ചെല്ലാനം ക്ലസ്റ്ററില്‍ ഇന്ന് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പടെ പതിനാറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇന്ന് 521 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

കനത്ത മഴ: എറണാകുളത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

29 July 2020 5:29 AM GMT
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് അടക്കം എറണാകുളം നഗരം, പശ്ചിമ കൊച്ചി എന്നിവടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് നേരിടുന്നത്. എറണാകുളം നഗരത്തിലെ എം ജി റോഡിന്റെ പലഭാഗങ്ങളിലും രൂക്ഷമായ വെളള്ളക്കെട്ടാണ് നേരിടുന്നത്.കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡ് എകദേശം മൂഴുവന്‍ ഭാഗവും വെള്ളത്തിലായ അവസ്ഥയിലാണ്.ചിറ്റൂര്‍ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്.ഇത് കൂടാതെ ഉദയകോളനി, പി ആന്റി കോളനി, കമ്മട്ടിപാടം മേഖല എന്നിവടങ്ങളിലെ വീടുകള്‍ എല്ലാം തന്നെ വെള്ളത്തിലാണ്

കൊവിഡ്; എറണാകുളത്തിന് നേരിയ ആശ്വാസം;ഇന്ന് കൊവിഡ് 15 പേര്‍ക്ക്

27 July 2020 2:19 PM GMT
ഇന്ന് സ്ഥിരീകരിച്ച 15 പേരില്‍ 13 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് 69 പേര്‍ രോഗ മുക്തി നേടി. ഇന്ന് 623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1008 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

ആലുവയില്‍ ആശുപത്രിയില്‍ എത്തിച്ച സെക്യൂരിറ്റി ജീവനക്കാരന് ചികില്‍സ കിട്ടിയില്ലെന്ന്; ആംബുലന്‍സില്‍ കിടന്ന് മരിച്ചു

27 July 2020 7:06 AM GMT
ആലുവ പുളിഞ്ചോടിലെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിജയന്‍ ആണ് ഇന്ന് മരിച്ചത്.ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യഥാ സമയം ചികില്‍സ കിട്ടാത്തത്തിനെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ആക്ഷേപം. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആംബുലന്‍സില്‍ രാവിലെ ആംബുലന്‍സില്‍ വിജയനെ ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ആംബലന്‍സില്‍ നിന്ന് രോഗിയായ വിജയനെ ഇറക്കാനോ എന്താണ് രോഗമെന്ന് തിരക്കാനോ ആശുപത്രി അധികൃതര്‍ വരുത്തിയ കാലതാമസമാണ് വിജയന്റെ മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

കൊവിഡ്: ആശങ്ക ഉയര്‍ത്തി എറണാകുളത്ത് സമ്പര്‍ക്കം രോഗികള്‍ വര്‍ധിക്കുന്നു;കൂടുതല്‍ മേഖല കണ്ടെയ്ന്‍മെന്റ് സോണ്‍

27 July 2020 6:29 AM GMT
കൊച്ചി കോര്‍പറേഷന്‍ 36ാം ഡിവിഷന്‍ പൂര്‍ണമായും 52ാം ഡിവിഷനില്‍ സ്റ്റാര്‍ ഹോംസ് അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടുന്ന ഭാഗവുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിരിക്കുന്നത്. പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യാത്ത സാഹചര്യത്തില്‍ കൊച്ചി കോര്‍പറേഷന്‍ 50ാം ഡിവിഷന്‍(ചമ്പക്കര മാര്‍ക്കറ്റ് ഒഴികെ),തൃപ്പൂണിത്തുറ നഗരസഭ 35,48 ഡിവിഷനുകള്‍,വടക്കേക്കര ഗ്രാമപ്പഞ്ചായത്ത് 16ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചു.എറണാകുളം ജില്ലയില്‍ ഇന്നലെ 61 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 60 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്.

കൊവിഡ്: എറണാകുളത്ത് ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശി

25 July 2020 2:57 PM GMT
കോഴിക്കോട് കുറ്റിയാട് തളിയില്‍ ബഷീര്‍ (53) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കീമോതെറാപ്പി അടക്കമുള്ള ചികില്‍സയിലായിരുന്നു

എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് 92 പേര്‍ക്ക്; 82 പേര്‍ക്കും സമ്പര്‍ക്കം വഴി

22 July 2020 1:45 PM GMT
സമ്പര്‍ക്കത്തിലൂടെ കീഴ്മാടുള്ള ഒരു കോണ്‍വെന്റിലെ ഒമ്പതു പേര്‍ക്കും കുഴിപ്പിള്ളിയിലെ ഒരു കോണ്‍വെന്റിലെ എട്ടു പേര്‍ക്കും,തൃക്കാക്കരയിലെ ഒരു കോണ്‍വെന്റിലെ മുന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതു കൂടാതെ കീഴ്മാട് ക്ലസ്റ്ററില്‍നിന്നും ഇന്ന് ആറു പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍നിന്നും ഇന്ന് 13 പേര്‍ക്കും,ചെല്ലാനം ക്ലസ്റ്ററില്‍നിന്നും ഇന്ന് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം സ്വദേശി ദമ്മാമില്‍ മരിച്ചു

18 July 2020 3:27 PM GMT
രണ്ടു മാസത്തോളമായി ദമ്മാം അല്‍ മന ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

എറണാകുളത്ത് ഇന്ന് ഡോക്ടറടക്കം 57 പേര്‍ക്ക് കൊവിഡ്; 51 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴി

16 July 2020 1:51 PM GMT
സമ്പര്‍ക്കം വഴി ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും ഇന്ന് 25 പേര്‍ക്കും ആലുവ ക്ലസ്റ്ററില്‍ നിന്നും ഇന്ന് 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇന്ന് 7 പേര്‍ രോഗമുക്തി നേടി.ഇന്ന് 1037 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി

കൊവിഡ്: എറണാകുളത്ത് 10,000 കിടക്കകള്‍ ഉള്ള എഫ് എല്‍ ടി സി സംവിധാനം ഉടന്‍ സജ്ജമാക്കും

14 July 2020 9:31 AM GMT
കൊവിഡ് രോഗം വ്യാപകമായ ചെല്ലാനം മേഖലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ എഫ് എല്‍ ടി സി സജ്ജമാക്കും. സെന്റ്. ആന്റണിസ് പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടമാണ് എഫ് എല്‍ ടി സി ആയി ഉപയോഗിക്കുക. 50കിടക്കകള്‍ ഇവിടെ ക്രമീകരിക്കും. ചെല്ലാനം പഞ്ചായത്തില്‍ ആകെ 83 പേര്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്
Share it