നാഷന്‍സ് കപ്പില്‍ ആറാടി സ്വിസ് പട, പൊരിച്ചത് ഐസ്ലന്‍ഡിനെ


സെന്റ് ഗാല്ലെന്‍: യുവേഫ നാഷന്‍സ് ലീഗില്‍ ഐസ്ലന്‍ഡിനെ പൊരിച്ചെടുത്ത് സ്വിസ് പട. കുഞ്ഞന്‍ടീമിനെതിരേ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് സ്വിസ് പട നാണം കെടുത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനേ വേണ്ടി സ്റ്റീവന്‍ സൂബെര്‍, ഡെനിസ് സക്കരിയ, ഷെര്‍ദന്‍ ഷാക്കിരി, ഹാരിസ് സെഫറോവിച്ച്, അല്‍ബിയന്‍ അയെതി, അഡ്മിര്‍ മെഹ്മദി എന്നിവര്‍ ഐസ്ലന്‍ഡ് വല ഭേദിച്ചു. മല്‍സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്ന സ്വിസ് പട രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് അടിച്ചു കൂട്ടിയത്.
ഗോളിന്റെ കണക്കിലെന്ന പോലെ തികച്ചും ആധിപത്യമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ജയം.
17 വര്‍ഷത്തിനിടെ ഐസ്ലന്‍ഡിന്റെ ഏറ്റവും മോശം പ്രകടനമാണിത്. മുമ്പ് 2001ലെ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഡെന്‍മാര്‍ക്കിനോടേറ്റ 6-0ന്റെ തോല്‍വിയാണ് അവസാനമായി ടീം നേരിട്ട വന്‍ പരാജയം.

RELATED STORIES

Share it
Top