Flash News

മ്യാന്‍മര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആങ്‌സാന്‍ സൂകിയുടെ പാര്‍ട്ടിയ്ക്ക് വിജയം

മ്യാന്‍മര്‍: മ്യാന്‍മര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആങ്‌സാന്‍ സൂകിയുടെ പാര്‍ട്ടിയ്ക്ക് ചരിത്ര ഭൂരിപക്ഷം. 80 ശതമാനം സീറ്റുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസിയ്ക്കാണ്. എന്നിരുന്നാലും രാജ്യത്ത് നിലവിലുള്ള സാഹചര്യമനുസരിച്ച് ആങ്‌സാന്‍ സൂകിയ്ക്ക് അധികാരത്തിലേറാന്‍ സാധിക്കില്ല.

കാരണം പുതുക്കിയ ഭരണഘടന അനുസരിച്ച് വിദേശ പൗരത്വമുള്ളവര്‍ ബന്ധുക്കളായുള്ളവര്‍ക്ക് രാജ്യത്ത് പ്രസിഡന്റ് പദവി വഹിക്കാനാകില്ല. ആങ്‌സാന്‍ സൂകിയുടെ മക്കളും ഭര്‍ത്താവ് മൈക്കേല്‍ ആരിസും ബ്രിട്ടീഷ് പൗരന്മാരാണ്.
Next Story

RELATED STORIES

Share it