താജ്മഹല്‍ സംരക്ഷിക്കാനാവില്ലെങ്കില്‍ പൊളിച്ചുനീക്കണമെന്ന് സുപ്രിംകോടതി
BY MTP11 July 2018 9:40 AM GMT

X
MTP11 July 2018 9:40 AM GMT

ന്യൂഡല്‍ഹി: ലോകാത്ഭുതമായ താജ്മഹലിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും അവഗണനയ്‌ക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണമെങ്കില്‍ അതിന് സാധിക്കില്ലെങ്കില്‍പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.
താജ്മഹലില്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു.
ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍ എന്നും കോടതി നിരീക്ഷിച്ചു. യുറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫല്‍ ടവര്‍. നിരവധി പേരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. എന്നാല്‍ നമ്മുടെ താജ്മഹല്‍ അതിനേക്കാള്‍ മനോഹരമാണ്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
Next Story
RELATED STORIES
പെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില്‍ നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില്‍ 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില്‍ കാല്‍നടയാത്ര അപകടമുനമ്പില്‍
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്‍ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്‍ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്‍
18 Oct 2018 3:52 AM GMT