'ലവ് യാത്രി'യ്‌ക്കെതിരെ നടപടി പാടില്ലെന്ന് കോടതി
BY ajay G.A.G27 Sep 2018 12:58 PM GMT

X
ajay G.A.G27 Sep 2018 12:58 PM GMT

ന്യൂഡല്‍ഹി: ലവ് യാത്രി എന്ന ചിത്രത്തിന്റെ പേരില്‍ സല്‍മാന്‍ ഖാനെതിരേ ക്രിമിനല്‍ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി. ഈ ചിത്രത്തിന്റെ പേരിന്റെയോ ഗാനത്തിന്റെയോ ഉള്ളടക്കത്തിന്റെയോ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചത്. 'ലവ് യാത്രി' സിനിമയുടെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സുപ്രീം കോടതിയില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം. ഒരു വിഭാഗം ഹിന്ദുത്വ ശക്തികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ സല്‍മാന്‍ ആരോപിച്ചത്.
സല്‍മാന്റെ നിര്‍മാണ കമ്പനി നിര്‍മ്മിച്ച ചിത്രം സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുകയാണ് . ലവ് രാത്രിയെന്നായിരുന്നു ചിത്രത്തിന് ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ ഇത് ഹിന്ദു ഉത്സവമായ നവരാത്രിയുമായി സാമ്യമുള്ള പേരാണെന്നു പറഞ്ഞ് ഹിന്ദുത്വ ശക്തികള്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. എന്നാല്‍ പേരുമാറ്റിയതിനുശേഷവും ഹിന്ദുത്വ ശക്തികളുടെ എതിര്‍പ്പ് തുടരുകയായിരുന്നു. പുതിയ പേരിനും നവരാത്രിയുമായി സാമ്യമുണ്ടെന്നും അതിനാല്‍ പേരുമാറ്റം അംഗീകരിക്കില്ലെന്നും പറഞ്ഞാണ് ഹിന്ദു സംഘടനയായ സനാതന്‍ ഫൗണ്ടേഷന്‍ ചിത്രത്തിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ലവ് യാത്രിയെന്ന പേര് ഇന്ത്യയിലെ ഹിന്ദു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് സനാതന്‍ ഫൗണ്ടേഷന്റെ വാദം.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT