കണ്ണൂര്‍ മെഡിക്കല്‍ കോളേജ് : ആവശ്യമെങ്കില്‍ സിബിഐ അന്വേഷണമെന്ന് സുപ്രിംകോടതിന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് ഇടുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രിം കോടതി. 2016-17 അദ്ധ്യായന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങിയ ഫീസ് മടക്കി നല്‍കിയില്ലെങ്കില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളെജ് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ നിന്നും വാങ്ങിയ ഫീസിന്റെ ഇരട്ടി തുക മടക്കി നല്‍കണം. വാങ്ങിയ തുക അറിയാന്‍ വിദ്യാര്‍ഥികളുടെ വാദം കേള്‍ക്കുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ നിന്നും 40 ലക്ഷം രൂപ വരെ കോളേജ് വാങ്ങിയതായി പ്രവേശന മേല്‍നോട്ട കമ്മിറ്റി കോടതിയെ അറിയിച്ചു.

RELATED STORIES

Share it
Top